കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽമൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽതൃപ്പൂണിത്തുറ ഹൈ ടെക് സെൽ ഓഫീസിലെത്തി.കേസിൽ ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്. നിയമതടസ്സമില്ല എന്ന് തന്നെയാണ് നിയമോപദേശവും കിട്ടിയിരിക്കുന്നത്. നിയമോപദേശം തേടിയതല്ല സർക്കാർ അഭിഭാഷകരുടെ അഭിപ്രായം ആരായുക മാത്രമാണ് ചെയ്തതെന്ന് കോട്ടയം എസ് പി ഹരിശങ്കർ വെള്ളിയാഴ്ചരാവിലെ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല എന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിന് മറ്റാരുടെയും അനുമതി ആവശ്യമില്ല, അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരാണ് തീരുമാനിക്കുകയെന്നും എസ്.പി പറഞ്ഞു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിൽ പോലീസ് നിരത്തിയ തെളിവുകൾക്ക് മുന്നിൽ ബിഷപ്പിന്റെ വാദങ്ങൾ ദുർബലമായതായാണ് പോലീസ് നൽകുന്ന സൂചന. പോലീസ് ചില നിർണായക കാര്യങ്ങൾ ചോദിച്ചപ്പോൾ ഓർമ്മയില്ല അറിയില്ല എന്നായിരുന്നു ബിഷപ്പിന്റെ മറുപടി. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഐജി വിജയ് സാഖറേയുടെ ഓഫീസിലെത്തി അന്വേഷണ ചുമതലയിലുള്ള കോട്ടയം എസ്.പി ഹരിശങ്കർ ഒരുമണിക്കൂറിലധികം കൂടിക്കാഴ്ച നടത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൂടുതൽ കുരുക്കായത് 2014 മേയ് അഞ്ചിന് രാത്രിയിലും അടുത്ത ദിവസങ്ങളിലും നടന്ന സംഭവങ്ങളെക്കുറിച്ചുള്ള പോലീസിന്റെ ചോദ്യങ്ങൾ. ബിഷപ്പിന്റെ മറുപടികളിലേറെയും ദുർബലമോ കള്ളമോ ആണെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി. ലഭ്യമായ തെളിവുകളും മൊഴികളിലേറെയും ബിഷപ്പിനെതിരാണ്. പ്രതിയുടെ മൊഴികളിലെ വൈരുധ്യവും ചോദ്യംചെയ്യലിൽ വ്യക്തമായി കുരുക്കായ മൂന്ന് മൊഴികൾ അന്ന് കുറവിലങ്ങാട്ട് പോയിട്ടില്ല ആദ്യം ബലാത്സംഗം ചെയ്തെന്ന് പറയുന്ന ദിവസം കുറവിലങ്ങാട്ട് പോയിട്ടില്ലെന്നാണ് ഫ്രാങ്കോ ആദ്യം മൊഴി നൽകിയത്. സന്ദർശക രജിസ്റ്ററിൽ ബിഷപ്പ് വന്നെന്നും താമസിച്ചെന്നും രേഖ ഉണ്ടായിരുന്നു. പോലീസ് തെളിവുകൾ നിരത്തിയതോടെ അവിടെ പോയെങ്കിലും മഠത്തിൽ താമസിച്ചിട്ടില്ലെന്നായി ബിഷപ്പ്. താമസിച്ചത് മുതലക്കോടത്തെ മഠത്തിൽ കുറവിലങ്ങാട്ടല്ല തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാൽ, കാർഡ്രൈവറുടെ മൊഴി ഫ്രാങ്കോയ്ക്ക് എതിരാണെന്ന് പോലീസ്. നിജസ്ഥിതി അറിയാൻ മുതലക്കോടത്തെ മഠത്തിലും പരിശോധന നടത്തിയകാര്യം പോലീസ് പറഞ്ഞു. അവിടത്തെ സന്ദർശക രജിസ്റ്ററിൽ ബിഷപ്പ് താമസിച്ചതിന് രേഖകളില്ല. ഇതെല്ലാം കാണിച്ചതോടെ ഫ്രാങ്കോ കൂടുതൽ പ്രതിരോധത്തിലായി. ഒരുമിച്ച് ചടങ്ങിൽ പങ്കെടുത്തു അടുത്തദിവസം കന്യാസ്ത്രീയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഇരുവരും ഒപ്പം നിൽക്കുന്ന ദൃശ്യങ്ങൾ കാണിച്ച്, താനും അവരുമായി ഒരു പ്രശ്നവുമുണ്ടായില്ലെന്ന് ബിഷപ്പിന്റെ വാദം. എന്നാൽ, കന്യാസ്ത്രീയുടെ ചിത്രങ്ങളിലെല്ലാം അവരുടെ സങ്കടം പ്രതിഫലിച്ചിട്ടുണ്ടെന്നായി പോലീസ്. മാത്രമല്ല, ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കൾ, കന്യാസ്ത്രീ പതിവിന് വിരുദ്ധമായി മൗനിയായിരുന്നെന്നും കരഞ്ഞെന്നും മൊഴിനൽകിയതും പോലീസ് ചൂണ്ടിക്കാട്ടി.
from mathrubhumi.latestnews.rssfeed https://ift.tt/2OGLCuN
via
IFTTT
No comments:
Post a Comment