ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണത്തില്‍ മാത്രമല്ല പ്രതിപക്ഷമെന്ന നിലയിലും കോണ്‍ഗ്രസ് തികഞ്ഞ പരാജയമെന്ന് മോദി പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പില്‍ 2014നേക്കാള്‍ വലിയ തരംഗം ബിജെപിക്ക് അനുകൂലമായി ദൃശ്യമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഞ്ചു ലോകസഭാ മണ്ഡലത്തിലെ ബൂത്ത് തല പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസാരിക്കുകയായിരുന്നു ്പ്രധാനമന്ത്രി.
ഓരോ ദിവസവും പ്രതിപക്ഷം പുതിയ കള്ളങ്ങളുമായി രംഗത്തുവരികയാണ്. പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. മഹാസഖ്യമെന്നത് സര്‍ക്കാരിനെതിരെയുള്ള ചില അവസരവാദികളുടെ കൂട്ടുകെട്ടാണെന്നും മോദി വിമര്‍ശിച്ചു. മോദി വിരോധം പറഞ്ഞ് രാജ്യത്തിന്റെ സുരക്ഷാ സേനയെ പ്രതിപക്ഷം അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
ഭരണരംഗത്തെ കെടുകാര്യസ്ഥതയും അഴിമതി തടയുന്നതില്‍ പരാജയപ്പെട്ടതിനാലാണ് കോണ്‍ഗ്രസിനെ ജനങ്ങള്‍ തിരസ്‌കരിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു.
from mangalam.com https://ift.tt/2OfGVrA
via IFTTT
No comments:
Post a Comment