ടീമിനൊപ്പമുള്ള ദൗത്യത്തില്‍ നിന്നും പിന്മാറാനുള്ള സമയമായെന്ന് തോന്നുന്നു, ഹൃദയം ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിനോടൊപ്പം തന്നെയെന്ന്; ഓഹരികള്‍ കൈമാറിയെന്നും സച്ചിന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ടീമിനൊപ്പമുള്ള ദൗത്യത്തില്‍ നിന്നും പിന്മാറാനുള്ള സമയമായെന്ന് തോന്നുന്നു, ഹൃദയം ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിനോടൊപ്പം തന്നെയെന്ന്; ഓഹരികള്‍ കൈമാറിയെന്നും സച്ചിന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈമാറിയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. തന്റെ കൈവശമുണ്ടായിരുന്ന 20 ശതമാനം ഓഹരികള്‍ കൈമാറിയെന്ന് സച്ചിന്‍ വ്യക്തമാക്കി. ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ്. തന്റെ ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടായിരിക്കുമെന്നും സച്ചിന്‍ പറഞ്ഞു.

നാലു വര്‍ഷമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. ഈ കാലയളവില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആയിരക്കണക്കിനു ആരാധകര്‍ കടന്നുപോയ വികാരത്തിനൊപ്പം ഞാനും സഞ്ചരിച്ചിട്ടുണ്ട്. ഫുട്‌ബോളിനോടുള്ള അഭിനിവേശം വളര്‍ത്തുകയും കേളത്തിലെ കായികപ്രേമികള്‍ക്കും പ്രതിഭകള്‍ക്കും ദേശീയതലത്തില്‍ അവസരം ഒരുക്കുകയെന്ന ഉദ്ദേശ്യത്തോടെയുമായിരുന്നു ബ്ലാസ്‌റ്റേഴ്‌സുമായുള്ള പങ്കാളിത്തം. ആ ഉദ്യമം വളരെയധികം ഉത്സാഹം തരുന്നതും എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നതുമാണ്.

ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ അടുത്ത അഞ്ചോ അതില്‍ കൂടുതലോ വര്‍ഷത്തേക്കുള്ള ടീമിനെ കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണ്. അതില്‍ എന്റെ പങ്കും അലോചിക്കേണ്ട സമയമായി. അതുകൊണ്ടു തന്നെ ടീമംഗങ്ങളുമായുള്ള ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കുശേഷം ബ്ലാസ്‌റ്റേഴ്‌സിന്റെ സഹഉടമ സ്ഥാനം ഒഴിയാന്‍ ഞാന്‍ തീരുമാനിച്ചു. ആരാധകരുടെ നിരുപാധികമായ പിന്തുണയോടെ മുന്നോട്ടുള്ള പാതയില്‍ കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിനു സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ചു ഞാന്‍ അഭിമാനം കൊള്ളുന്നു. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എപ്പോഴും ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി തുടിക്കും.- സച്ചിന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.

2015ലാണ് സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കുന്നത്. സച്ചിനും പിവിപി ഗ്രൂപ്പും ചേര്‍ന്നായിരുന്നു ഓഹരികള്‍ വാങ്ങിയത്. എന്നാല്‍ ഇക്കഴിഞ്ഞ മെയിലെ മത്സരത്തിന് മുന്നോടിയായി പിവിപി ഗ്രൂപ്പ് ഓഹരികള്‍ വിറ്റഴിച്ചിരുന്നു.



from mangalam.com https://ift.tt/2Or0U6M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages