തിരഞ്ഞെടുപ്പ് കമ്മീഷന്‍ 'ചതിച്ചു': 95 ലക്ഷം സാരി എന്ത് ചെയ്യുമെന്ന് അറിയാതെ സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

തിരഞ്ഞെടുപ്പ് കമ്മീഷന്‍ 'ചതിച്ചു': 95 ലക്ഷം സാരി എന്ത് ചെയ്യുമെന്ന് അറിയാതെ സര്‍ക്കാര്‍

ഹൈദരാബാദ്: ഓർഡർ കൊടുത്തത് 95 ലക്ഷം സാരികൾക്ക്. അതിൽ 50 ലക്ഷം എത്തി. 45 ലക്ഷം ഉടൻ എത്തും. പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്രതീക്ഷിത ഉത്തരവ് വന്നതോടെ ഈ സാരി എന്തുചെയ്യുമെന്ന് അറിയാതെ പെട്ടിരിക്കുകയാണ് തെലങ്കാന സർക്കാരും ഭരണകക്ഷിയായ ടിആർഎസും. കാലാവധി തികയാൻ കാക്കാതെ തിരഞ്ഞെടുപ്പ് നേരത്തെയാക്കി വിജയം കൊയ്യാമെന്ന പ്രതീക്ഷയിൽ വോട്ടർമാരെ കൈയിലെടുക്കാൻ പാരിതോഷികങ്ങളും പ്രഖ്യാപനങ്ങളുമായി തയ്യാറെടുത്തിരിക്കുകയായിരുന്നു സർക്കാർ. അതിനിടയിലാണ് കാലാവധി പൂർത്തിയാക്കാതെ നിയമസഭ പിരിച്ചുവിട്ടാലും അന്ന് മുതൽ പെരുമാറ്റ ചട്ടം നിലവിൽ വരുമെന്ന ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയത്. 280 കോടി രൂപയാണ് 95 ലക്ഷം സാരിക്കായി സർക്കാർ ചിലവിട്ടത്. സിർസിലിയ ടെക്സ്റ്റൈൽ സ്ഥാപനത്തിൽ നിന്നാണ് സാരി വാങ്ങിയത്. പാവപ്പെട്ട സ്ത്രീകൾക്ക് നവരാത്രിയോട് അനുബന്ധിച്ച് ഉത്സവസമയത്ത് വിതരണം ചെയ്യാനായിരുന്നു പദ്ധതി. സാരികളുടെ എക്സിബിഷൻ മുഖ്യമന്ത്രിയുടെ മകൻ കെ.ടി രാമറാവു ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് പെരുമാറ്റ ചട്ടം നിലവിൽ വന്നത്. 50 ലക്ഷം സാരികൾ എത്തിയിട്ടുണ്ടെന്നും 45 ലക്ഷം ഒക് ടോബർ 10 ഓടുകൂടി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഒക് ടോബർ 12 നാണ് ഇത് വിതരണം ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. 57 ലക്ഷം കർഷകർക്കായി പ്രഖ്യാപിച്ച റിതു ബന്ദു പദ്ധതിയേയും ഉത്തരവ് ബാധിക്കും. സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം 11,000 ഗ്രാമങ്ങളിലെ 57 ലക്ഷം കർഷകർക്ക് ഏക്കർ ഒന്നിന് 4000 രൂപ വീതം റാബി സീസണ് മുമ്പ് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. ഇത് നേരത്തെ പ്രഖ്യാപിച്ച പദ്ധതികളായതിനാൽ നടപ്പിലാക്കാൻ അനുവദിക്കണമെന്ന അപേക്ഷ നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ കനിയും എന്ന പ്രതീക്ഷയിലാണ് സർക്കാർ


from mathrubhumi.latestnews.rssfeed https://ift.tt/2xWbtaV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages