മുംബൈ: ഇന്ധന വിലവർധനയ്ക്കെതിരെ കോണ്‍ഗ്രസ് ഭാരത്ബന്ദ് പ്രഖ്യാപിച്ചിട്ടും മുംബൈയില്‍ എണ്ണവില കുതിപ്പിന് ഒരു വ്യത്യാസവുമില്ല. ഒരു ലിറ്റര്‍ പെട്രോളിന് വില 89.97 രൂപയായി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയാണ് മുംബൈയില്‍ രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച നഗരത്തില്‍ വിതരണം ചെയ്യുന്നത് 90 രൂപയിൽ (89.97) പെട്രോളും 77.92 രൂപയിൽ ഡീസലും എന്നതാണ് കണക്ക്. മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലും കാര്യമായ വ്യത്യാസമില്ല. പ്രാദേശിക നികുതികൾ കൂടാതെ, പെട്രോൾ ലീറ്ററിന് 88 രൂപയും, ഡീസൽ ലീറ്ററിന് 76 രൂപയും ആണ് വില. പെട്രോള്‍ ലിറ്ററിന് 23 പൈസയും ഡീസലിന് 22 പൈസയുമാണ് കൂടിയത്.
ഡല്‍ഹിയില്‍ വില 80.73 ലിറ്ററിന്. ഡീസലിന് 72.83 പൈസയും. പെട്രോള്‍ ലിറ്ററിന് 19.48 ും ഡീസലിന് 15.33 ൂം ആണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന എക്‌സൈസ് നികുതി. ഇന്ധന വില കൂടുന്നതിനെതിരേ പ്രതിപക്ഷത്തെ 22 പാര്‍ട്ടികളാണ് ഇന്ന് ഭാരത്ബന്ദ് നടത്തുന്നത്.
from mangalam.com https://ift.tt/2x1HwGJ
via IFTTT
No comments:
Post a Comment