ഫിലിപ്പീന്‍സില്‍ സംഹാര താണ്ഡവമാടിയ മംഗൂട്ട് ചൈനയിലേയ്ക്ക്; 64 മരണം; നിരവധിപ്പേരെ കാണാതായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

ഫിലിപ്പീന്‍സില്‍ സംഹാര താണ്ഡവമാടിയ മംഗൂട്ട് ചൈനയിലേയ്ക്ക്; 64 മരണം; നിരവധിപ്പേരെ കാണാതായി

ബെയ്ജിങ് : ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച് മംഗൂട്ട് ചുഴലിക്കാറ്റ് ചൈനയിലേയ്ക്ക് നീങ്ങുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ അപകടങ്ങളില്‍ ഫിലിപ്പീന്‍സില്‍ 64 പേരാണ് ഇതുവരെ മരിച്ചത്. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. ചുഴലിക്കാറ്റിനൊപ്പം ഉണ്ടായ കനത്ത മഴയും മണ്ണിടിച്ചിലുമാണ് മരണസംഖ്യ ഉയര്‍ത്തിയിരിക്കുന്നത്.

പസഫിക് സമുദ്രത്തില്‍ രൂപംകൊണ്ട മംഗൂട്ട് ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റാണ്. ഇതിന് മുന്‍കരുതലായി ഫിലിപ്പീന്‍സ് സര്‍ക്കാര്‍ വ്യാപകമായി ആളെ ഒഴിപ്പിച്ചത് ആള്‍നാശം കുറയ്ക്കാന്‍ സഹായിച്ചതായാണ് റിപ്പോര്‍ട്ട്. ദക്ഷിണ ചൈനയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലും ഇതു സംബന്ധിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ദക്ഷിണ ചൈനയില്‍ 24 ലക്ഷം പേരെ ഒഴിപ്പിക്കുകയും 50,000 മീന്‍പിടുത്ത ബോട്ടുകള്‍ തിരികെ വിളിക്കുകയും ചെയ്തു.



from mangalam.com https://ift.tt/2OuzVr1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages