ഷവോമി റെഡ്മി 6 പ്രോ ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു നിമിഷങ്ങള്‍കുള്ളില്‍ സ്റ്റോക് തീര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

ഷവോമി റെഡ്മി 6 പ്രോ ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു നിമിഷങ്ങള്‍കുള്ളില്‍ സ്റ്റോക് തീര്‍ന്നു

ഷവോമി റെഡ്മി 6 പ്രോയുടെ ആദ്യ വില്‍പ്പന ഇന്ന് ഇന്ത്യയില്‍ ആരംഭിച്ചു. ആമസോണിലും ഷവോമിയുടെ വെബ്‌സൈറ്റായ മി.കോം വഴിയാണ് വില്‍പ്പന കമ്പനി നടത്തുന്നത്. എന്നാല്‍ നിമിഷങ്ങള്‍കുള്ളില്‍ സ്റ്റോക് തീരുകയായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വില്‍പ്പന നടന്നത് കൊണ്ട് കമ്പനി സെപ്പ്റ്റംബര്‍ 12ന് അടുത്ത വില്‍പ്പന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയാണ് ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഫോണായ റെഡ്മി പ്രോ പുറത്തിറക്കിയത്. എന്നാല്‍ ഇന്നായിരുന്നു ഇന്ത്യയില്‍ ഫോണിന്റെ ആദ്യ വില്‍പ്പന നടത്തിയത്.

5.84 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസപ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്, ഇത് 1080*2280 പിക്‌സല്‍ റെസലൂഷന്‍ ആയിരിക്കും. 19:9 അനുപാതത്തില്‍ ആയിരിക്കും ഡിസ്‌പ്ലെ. 12 എംബി+5എംബി ഇരട്ട ക്യാമറ സെറ്റ്അപ് തന്നെയാണ് ഫോണിന്‌ നല്‍കീരിക്കുന്നത്‌. മുന്നില്‍ 5എംബി സെല്‍ഫി ക്യാമറയും പിടിപ്പിച്ചിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്രെയ്റ്റ് മോഡും എച്ഡിആറുമാണ് മറ്റു ഫീച്ചറുകള്‍. 8 കോറ് സ്‌നാപ്ഡ്രാഗണ്‍ 625 ആയിരിക്കും ഇതിന്റെ പ്രോസസര്‍.

ആന്‍ഡ്രോയിഡ് ഒറിയോ ആയിരിക്കും ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 3ജിബി റാമും/32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് സ്‌പേസും 4ജിബി റാമും/64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് സ്‌പേസും ലഭിക്കുന്ന രണ്ടു വേര്‍ഷനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മുന്‍പ്പിലെ ക്യാമറയ്ക്കായി സ്‌ക്രീനില്‍ നോച്ചും സജീകരിച്ചിട്ടുണ്ട്. 4000 mAh ബാറ്ററിയാണ് നല്‍കീരിക്കുന്നത്.

[IMG]

3ജിബി റാമും/32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജിന് 10,999 രൂപയും 4ജിബി റാമും/64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജിന് 12,999 രൂപയുമാണ് വില വരുന്നത്. ആമസോണ്‍ ഇന്ത്യയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 500രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ബ്ലാക്ക്, ഗോള്‍ഡ്, ബ്ലൂ, റെഡ് എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

[IMG]



from mangalam.com https://ift.tt/2N4dYlH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages