ഹൈദരാബാദ്: ബസ് മലയടിവാരത്തിലേക്ക് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 32 േപര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയിലെ ജഗ്ഷ്യല്‍ ജില്ലയിലാണ് സംഭവം. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള റോഡ് ട്രാന്‍സ്‌പോര്‍ കോര്‍പറേഷന്റെ ബസ്സാണ് മറിഞ്ഞത്.
കോടങ്ങാട്ട് നിന്നും ജഗ്ഷ്യലിലേക്ക് തിരികെ പോരും വഴിയാണ് ബസ് അപകടത്തില്‍ പെട്ടത്. ഷാനിവര്‍പേട് വില്ലേജിന് അടുത്ത് വെച്ച് റോഡില്‍ നിന്നും ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മലയടിവാരത്തിലേക്ക് പതിക്കുകയായിരുന്നു. 40 യാത്രക്കാരാണ് സംഭവ സമയം ബസ്സില്‍ ഉണ്ടായിരുന്നത്.
ഉച്ചക്ക് 11.45നാണ് സംഭവം ഉണ്ടായത്. സംഭവ സ്ഥലത്ത് വെച്ചു തന്നെ 15 പേര്‍ മരിച്ചു. പരുക്ക് പറ്റിയ 20 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
from mangalam.com https://ift.tt/2Qlk1Aw
via IFTTT
No comments:
Post a Comment