ന്യൂഡൽഹി: ചെറുപ്പകാലത്തും ഒരു സാമാജികനാകുന്നതിനു മുമ്പും തനിക്ക് കാര്യമായ ബാങ്ക് സമ്പാദ്യമൊന്നും ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. സ്കൂൾ പഠനകാലത്ത് ദേന ബാങ്കിൽ തനിക്കൊരു അക്കൗണ്ടുണ്ടായിരുന്നു. വിദ്യാർഥികൾക്കായുള്ള പിഗ്ഗി ബാങ്ക് അക്കൗണ്ടായിരുന്നു ഇത്. അതിൽനിക്ഷേപമൊന്നുമുണ്ടായിരുന്നില്ല. 32 വർഷത്തിന് ശേഷം ആ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി ബാങ്ക് അധികൃതർ എന്നെ തേടി എത്തി. അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി ഒപ്പുവെക്കണമെന്നാവശ്യപ്പെട്ടു. പിന്നീട് ഞാൻ ഗുജറാത്ത് എംഎൽഎ ആയപ്പോൾ ശമ്പളത്തിനായി ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി. അതുവരെ എനിക്ക് ഇടപാടുകൾ നടത്തുന്ന ഒരു ബാങ്കു അക്കൗണ്ടുകളും ഇല്ലായിരുന്നുവെന്നും മോദി വ്യക്തമാക്കി. ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ് ബാങ്കി (ഐബിപിപി) ന്റെ ഉദ്ഘാടം ശനിയാഴ്ച്ച തൽക്കത്തോറ സ്റ്റേഡിയത്തിൽ വെച്ചാണ് നടന്നത്. രാജ്യത്താകമാനം മൊത്തം 650 ശാഖകളും 3250 ആക്സസ് പോയിന്റുകളുമുണ്ടാവും. രാജ്യത്തുള്ള 1.55 ലക്ഷം തപാൽ ഓഫീസിലും ഡിസംബർ 31 മുതൽ ഐബിപിപിയുടെ സേവനം ലഭ്യമാകും.
from mathrubhumi.latestnews.rssfeed https://ift.tt/2wwOHXm
via
IFTTT
No comments:
Post a Comment