ലോസ്ഏഞ്ചലസ്: 13 മക്കളെ ക്രൂരമായി ശാരീരികമായും മാനസികവുമായി പീഡിപ്പിക്കുകയും വര്‍ഷങ്ങളായി പുറത്തിറക്കാതെ മുറിയില്‍ പൂട്ടിയിടുകയും ചെയ്ത സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയയിലാണ് സംഭവം. മാതാപിതാക്കളായ ഡേവിഡ്, ലൂയീസ് ടുര്‍പിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇവര്‍ കുറ്റങ്ങള്‍ നിഷേധിച്ചു. അതേസമയം കുറ്റം തെളിഞ്ഞു കഴിഞ്ഞാല്‍ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
രണ്ട് വവയസ്സ് മുതല്‍ 29 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയായിരുന്നു ദമ്പതികള്‍ പൂട്ടിയിട്ടിരുന്നത്. ജനുവരിയിലാണ് സംഭവം ഉണ്ടായത്. 17 വയസ്സുള്ള ഒരു പെണ്‍കുട്ടി ജനാലവഴി രക്ഷപ്പെട്ട് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തെത്തിയത്. തന്റെ 12 പേരടങ്ങുന്ന സഹോദരി സഹോദരന്മാരെ മാതാപിതാക്കള്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും ക്രൂരമായി പീഡിപ്പിക്കുന്നുണ്ടെന്നും ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
ഇരുട്ടുള്ള മുറിയിലാണ് ഇവരെ പൂട്ടിയിട്ടിരുന്നത്. ദുര്‍ഗന്ധം വമിക്കുന്ന മുറിയായിരുന്നു ഇതെന്നും ചിലരെ ബെഡില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. എന്നാല്‍ സംഭവം ദമ്പതികള്‍ നിഷേധിക്കുകയായിരുന്നു. ഭക്ഷണങ്ങള്‍ പൊതിഞ്ഞാണ് നല്‍കിയിരുന്നത്. കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പോഷാകാഹാരങ്ങള്‍ പോലും നല്‍കിയിരുന്നില്ല. പലപ്പോഴും നല്‍കുന്ന ഭക്ഷണങ്ങള്‍ ഭക്ഷ്യ യോഗ്യമായിരുന്നില്ലെന്നും പോലീസ് പറയുന്നു.
പീഡനത്തിലെ 12 വകുപ്പുകള്‍ ഉള്‍പ്പെടെയാമ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവര്‍ക്കും ദീര്‍ഘകാലം തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളതാണ് വകുപ്പുകള്‍. കൊടും ക്രൂരതയാണ് കുട്ടികള്‍ക്ക് നേരിടേണ്ടി വന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ വളരെ യാധാസ്തിതിക കുടുബത്തില്‍ പെട്ടവരാണെന്നും വിശ്വാസങ്ങള്‍ക്ക് വില നല്‍കുന്നവരുമാണെന്നാണ് ദമ്പതിമാര്‍ പറയുന്നത്. മത വിശ്വാസത്തില്‍ ഊന്നിയാണ് തങ്ങളുടെ ജീവിതം. യാതൊരു തെറ്റും തങ്ങള്‍ ചെയ്തിട്ടില്ലെന്നും ദമ്പതിമാര്‍ പറഞ്ഞു.
from mangalam.com https://ift.tt/2PVE9Jm
via IFTTT
No comments:
Post a Comment