എം.എല്‍.എമാരുടെ ശരാശരി വാര്‍ഷിക വരുമാനം 24.59 ലക്ഷം രൂപ; ഏറ്റവും സമ്പന്നര്‍ കര്‍ണാടകയില്‍; കുറവ് കിഴക്കന്‍ മേഖലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

എം.എല്‍.എമാരുടെ ശരാശരി വാര്‍ഷിക വരുമാനം 24.59 ലക്ഷം രൂപ; ഏറ്റവും സമ്പന്നര്‍ കര്‍ണാടകയില്‍; കുറവ് കിഴക്കന്‍ മേഖലയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ എം.എല്‍.എമാരുടെ ശരാശരി വാര്‍ഷിക വരുമാനം 24.59 ലക്ഷം രൂപയാണെന്ന് പഠന റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എം.എല്‍.എമാരില്‍ ഏറ്റവും കൂടുതല്‍ സമ്പന്നര്‍ കര്‍ണാടകക്കാരാണ്. 11 കോടിയാണ് അവരുടെ വരുമാനം. ഏറ്റവും കുറവാകട്ടെ കിഴക്കന്‍ മേഖലയിലുള്ള എം.എല്‍.എമാര്‍ക്കാണ്. 8.5 ലക്ഷമാണ് ഇവരുടെ വരുമാനം.

മഹാരാഷ്ട്രയിലെ 256 എം.എല്‍.എമാരുടെ ശരാശരി വരുമാനം 43.4 ലക്ഷം രൂപയാണ്. എന്നാല്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള അംഗങ്ങള്‍ക്കാകട്ടെ ശരാശരി കിട്ടുന്നത് 5.4 ലക്ഷം രുപയാണ്. തെക്കന്‍ സംസ്ഥാനങ്ങളിലെ അംഗങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ വരുമാനം. ഇവര്‍ക്ക് ശരാശരി 51.99 ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടെന്നാണ് എഡിആര്‍ പറയുന്നത്.

റിപ്പോര്‍ട്ടിലെ'സിറ്റിംഗ് എം.എല്‍.എമാരുടെ വരുമാനവും തൊഴിലും' എന്ന ഭാഗത്ത് നല്‍കിയിരിക്കുന്ന വിവരങ്ങളാണ് ഏറ്റവും രസകരം. 3145 സിറ്റിംഗ് എം.എല്‍.എമാരില്‍ 397 പേരും തങ്ങളുടെ തൊഴില്‍ കൃഷിയാണെന്നു പറയുന്നു. എന്നാല്‍ അവരുടെ വാര്‍ഷിക വരുമാനം 57 ലക്ഷമാണ് താനും.

എം.എല്‍.എമാരില്‍ 33% (1052 പേര്‍) പേരും അവരുടെ വിദ്യാഭ്യാസ യോഗ്യത അഞ്ചാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയിലാണെന്ന് പറയുന്നു. 31.03 ലക്ഷമാണ് ഇവരുടെ ശരാശരി വരുമാനം. എന്നാല്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരുടെ ശരാശരി വരുമാനമാകട്ടെ 20.87 ലക്ഷമാണ്. എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഒരംഗം തന്റെ വരുമാനം 89.88 ലക്ഷമാണെന്ന് പറയുന്നു. വിദ്യാഭ്യാസമില്ലെങ്കിലും സ്വന്തമായി 9.31ലക്ഷം രൂപ വരുമാനമുണ്ടാക്കുന്നുവെന്നും ഇവര്‍ പറയുന്നു.

സിറ്റിംഗ് അംഗങ്ങളില്‍ എട്ട് ശതമാനം (258) പേര്‍ മാത്രമാണ് വനിതകള്‍. പുരുഷന്മാരുടെ സ്വന്തമായ വരുമാനം 25.85 ലക്ഷം രൂപമാകുമ്പോള്‍ വനിതകളുടേത് 10.53 ലക്ഷം രൂപയാണ്. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം എഡിആറിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.



from mangalam.com https://ift.tt/2pioJml
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages