ദശീയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് വേണ്ടെന്ന് കേരളം ; സംസ്ഥാനത്തെ 23 ലക്ഷം കുടുംബങ്ങള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കാതെ പോകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

ദശീയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് വേണ്ടെന്ന് കേരളം ; സംസ്ഥാനത്തെ 23 ലക്ഷം കുടുംബങ്ങള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കാതെ പോകും

കൊച്ചി: രാജ്യത്തെ 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് വേണ്ടെന്ന് കേരളം. കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ കേരളത്തിന് താല്‍പ്പര്യമില്ലെന്ന് സൂചന. ഈ മാസം 25ന് രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കാനിരിക്കെ ഇക്കാര്യത്തിലുള്ള ധാരണാപത്രം കേരളം ഇതുവരെ ഒപ്പുവെച്ചിട്ടില്ല. പദ്ധതി നടപ്പാക്കിയാല്‍ വന്‍നഷ്ടം വരുമെന്നാണ് കേരളം പറയുന്നത്.

കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ പദ്ധതിയോട് വിമുഖത കാട്ടുന്നതോടെ സംസ്ഥാനത്തെ 23 ലക്ഷം കുടുംബങ്ങള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കാതെ പോകും. നടപ്പായാല്‍ കേരളത്തിലെ ഗ്രാമീണ മേഖലയിലെ 18.50 ലക്ഷം കുടുംബങ്ങളും നഗരങ്ങളിലെ അഞ്ച് ലക്ഷം കുടുംബങ്ങളുമാണ് പദ്ധതിയുടെ പരിധിയില്‍ വരിക. പദ്ധതിയില്‍ അംഗമായാല്‍ കേരളം കേന്ദ്രത്തേക്കാള്‍ അധിക പ്രീമിയം അടയ്‌ക്കേണ്ടിവരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. പ്രധാനമന്ത്രി ജന ആരോഗ്യ യോജനയാണ് ആയുഷ്മാന്‍ ഭാരത് എന്ന പേരില്‍ നടപ്പാക്കുന്നത്.

നിലവില്‍ സംസ്ഥാനത്തിന് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുള്ളപ്പോള്‍ അതിനേക്കാള്‍ 150 രൂപയുടെ കുറവ് കുറവാണ് ആയുഷ്മാന്‍ പദ്ധതിയിലുണ്ടാകുക എന്നാണ് ഇക്കാര്യത്തില്‍ കേരളം പറയുന്നത്. പദ്ധതിയില്‍ ചേരുന്നതിന് സംസ്ഥാന ധനവകുപ്പിന്റെ അനുമതി വേണം. മുഖ്യമന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തിയിട്ട് തുടര്‍നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് തീരുമാനം.

ആയുഷ്മാന്‍ ഭാരതിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണ്. ദേശീയ ആരോഗ്യ ഏജന്‍സിക്കാണ് പദ്ധതിയുടെ ചുമതല. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളോടും കേരളം വിമുഖത കാണിക്കുന്നുവെന്ന ആരോപണം നില നില്‍ക്കുമ്പോഴാണ് ഈ പദ്ധതിയോടും കേരളം മുഖം തിരിച്ചിരിക്കുന്നത്.

രാജ്യത്തെ പ്രധാന സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ 15500 ആശുപത്രികള്‍ പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് ദേശീയ ആരോഗ്യ ഏജന്‍സി പോലെ സംസ്ഥാനത്തും ആരോഗ്യ ഏജന്‍സികള്‍ രൂപീകരിക്കണം. ഇന്‍ഷുറന്‍സ്, ട്രസ്റ്റ്, ഇവ രണ്ടും ചേര്‍ന്ന ഹൈബ്രിഡ് മാതൃക എന്നീ മൂന്ന് തരത്തില്‍ സംസ്ഥനങ്ങള്‍ക്ക് പദ്ധതി നടപ്പാക്കാം. ദില്ലി, ഒഡീഷ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളും പദ്ധതിയില്‍ ഭാഗമായിട്ടില്ല.



from mangalam.com https://ift.tt/2pfELxh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages