കോര്‍ബ : കാമുകിയെ കൂട്ടബലാത്സംഗം ചെയ്യുന്നത് കണ്ടു നില്‍ക്കേണ്ടി വന്ന കാമുകന്‍ ആത്മഹത്യ ചെയ്തു. ഛത്തീസ് ഗഡിലെ കോര്‍ബ ജില്ലയില്‍ നടന്ന സംഭവത്തില്‍ സാവന്‍സായി എന്ന 21 കാരനാണ് ആത്മഹത്യ ചെയ്തത്.
ബലാത്സംഗത്തിന് ഇരയായ 17 കാരി തന്നെയാണ് പോലീസിനോട് വിവരം വ്യക്തമാക്കിയത്. ഇതേ തുടര്‍ന്ന് ഈശ്വര്‍ദാസ് (22), കേം കാണ്‍വാര്‍ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടയിലാണ് പെണ്‍ക്കുട്ടി ബലാത്സംഗ വിവരം പുറത്തുപറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
സ്കൂളില്‍ നിന്ന് മടങ്ങിവരവെയാണ് തന്നെ ഇവര്‍ ആക്രമിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. അവര്‍ തങ്ങളെ ഇരുവരെയും മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമാണ് വിട്ടയച്ചതെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
from mangalam.com https://ift.tt/2NKusiu
via IFTTT
No comments:
Post a Comment