പാറ്റ്‌ന: മുന്‍ ജെഎന്‍യു പ്രസിഡന്റും വിവാദ നായകനുമായ കനയ്യ കുമാര്‍ വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ ബെഗുസാരായി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നതിനാണ് തയ്യാറെടുക്കുന്നത്.
ആര്‍ജെഡി, കോണ്‍ഗ്രസ്, എന്‍സിപി, ജിതന്‍ റാം മന്‍ജി ലെഡ് എച്എഎം(എസ്) ശരത് യാദവ് എല്‍ജെഡിയും മറ്റ് ഇടതു പാര്‍ട്ടികളുടേയും സഹകരണത്തോടെയാണ് കനയ്യ കുമാറിന്റെ രാഷ്ട്രീയ അരങ്ങേറ്റം.
സിപിഐ ഛിഹ്നത്തിലാകും കനയ്യ കുമാര്‍ മത്സരിക്കുക. ഇതിനിടയില്‍ ബീഹാറില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും മകന്‍ തേജസ്വിയും കോണ്‍ഗ്രസുമായി അവിശുദ്ധ സഖ്യമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ബഗുസാരായി മണ്ഡലത്തിലെ ബിഹാതാണ് കനയ്യ കുമാറിന്റെ സ്വദേശം. കനയ്യയുടെ മാതാവ് മീനാ ദേവി ഇവിടെത്തന്നെയുള്ള അംഗന്‍വാഡി ജോലിക്കാരിയാണ്.
ബിജെപിയുടെ ബോലസിങ്ങ് ആണ് മണ്ഡലത്തിലത്തെ പ്രതിനിധീകരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിന്റെ പ്രധാന എതിരാളിയും ബിജെപി തന്നെയായിരിക്കും.
from mangalam.com https://ift.tt/2LOurFp
via IFTTT
No comments:
Post a Comment