തിരുവനന്തപുരം: ലോക്കോ പൈലറ്റുമാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഇന്ന് കേരളത്തില്‍ റദ്ദാക്കിയത് 10 ട്രെയിനുകള്‍. തിരുവനന്തപുരം ഡിവിഷനിലെ പത്തു പാസഞ്ചര്‍ ട്രെയിനുകളാണ് ഇന്ന് മുടങ്ങിയത്.
ഗുരുവായൂര്‍-തൃശ്ശൂര്‍, പുനലൂര്‍- കൊല്ലം, ഗുരുവായൂര്‍-പുനലൂര്‍, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. തൃശ്ശൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
പ്രളയക്കെടുതിയെ തുടര്‍ന്ന് 20 ഓളം ലോക്കോ പൈലറ്റുമാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇതിനു പുറമെ ലോക്കോ പൈലറ്റ് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതും ക്ഷാമം രൂക്ഷമാക്കി. തിരുവനന്തപുരം ഡിവിഷനില്‍ 525 തസ്തികയില്‍ 420 പേര്‍ മാത്രമാണുള്ളത്. പ്രളയത്തെതുടര്‍ന്ന് ജീവനക്കാര്‍ അവധിയെടുത്ത് പോകുക കൂടി ചെയ്തതോടെ ട്രെയിനുകള്‍ റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
അതേസമയം ട്രാക്കുകളൂടെ അറ്റക്കൂറ്റപ്പണിയും ട്രെയിന്‍ റദ്ദാക്കുന്നതിന് കാരണമായി അധികൃതര്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും തിരക്കുള്ളവയാണ്. അപ്രതീക്ഷിതമായ റദ്ദാക്കല്‍ യാത്രക്കാരെയും വലയ്ക്കുന്നു. അറ്റകുറ്റപ്പണി ഇല്ലാത്ത മേഖലകളിലെ ട്രെയിനുകളും റദ്ദാക്കേണ്ടി വന്നതേഭാടെയാണ് ജീവനക്കാരുടെ ക്ഷാമമുണ്ടെന്ന വസ്തുത റെയില്‍വേ അംഗീകരിച്ചത്.
from mangalam.com https://ift.tt/2wEcioQ
via IFTTT
No comments:
Post a Comment