പെട്രോളിനു 18 പൈസയും ഡീസലിന് 24 പൈസയും കൂടി; പെട്രോള്‍വില സംസ്ഥാനത്ത് 82 രൂപ കടന്നു; സിലിണ്ടറിനു ഇന്നു മുതല്‍ 499 രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

പെട്രോളിനു 18 പൈസയും ഡീസലിന് 24 പൈസയും കൂടി; പെട്രോള്‍വില സംസ്ഥാനത്ത് 82 രൂപ കടന്നു; സിലിണ്ടറിനു ഇന്നു മുതല്‍ 499 രൂപ

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തിന് വലിയ തിരിച്ചടി നല്‍കിക്കൊണ്ടു് പെട്രോള്‍ വിലയും പാചകവാതക വിലയും കൂടി. പെട്രോള്‍ വില സംസ്ഥാനത്ത് 82 രൂപ കടന്നപ്പോള്‍ പാചക വാതകത്തിന് ഇന്ന് മുതല്‍ ഒന്നര രൂപയും വര്‍ദ്ധിക്കും.

പെട്രോള്‍ ലിറ്ററിനു 18 പൈസയും ഡീസലിന് 24 പൈസയുമാണു വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 82.04 രൂപയും ഡീസലിന് 75.53 രൂപയുമായി. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിനും വില കുത്തനെ വര്‍ധിച്ചു.

ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ കൂടി 812.50 രൂപയായി. വാണിജ്യാവശ്യങ്ങള്‍ക്കു് 47 രൂപ കൂടി 1410.50 രൂപയിലെത്തി. സബ്‌സിഡി യുള്ള പാചകവാതകത്തിനു 1.49 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. സിലിണ്ടറിനു വില ഇന്നു മുതല്‍ 498.02 രൂപയില്‍നിന്ന് 499.51 രൂപയാകും.



from mangalam.com https://ift.tt/2N5gTtF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages