മെക്‌സിക്കോയിലെ ഒരു കുഴിയില്‍ 166 തലയോട്ടികളും 144 തിരിച്ചറിയല്‍ രേഖകളും ; അവശിഷ്ടങ്ങള്‍ മയക്കുമരുന്ന സംഘങ്ങള്‍ തമ്മിലുള്ള ഗ്യാംഗ് വാറുകള്‍ പതിവായ വാരാക്രൂസില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

മെക്‌സിക്കോയിലെ ഒരു കുഴിയില്‍ 166 തലയോട്ടികളും 144 തിരിച്ചറിയല്‍ രേഖകളും ; അവശിഷ്ടങ്ങള്‍ മയക്കുമരുന്ന സംഘങ്ങള്‍ തമ്മിലുള്ള ഗ്യാംഗ് വാറുകള്‍ പതിവായ വാരാക്രൂസില്‍

മെക്‌സിക്കോസിറ്റി: മെക്‌സിക്കോയുടെ കിഴക്കന്‍ സ്‌റ്റേറ്റായ വാരാക്രൂസിലെ ഒരു കൂറ്റന്‍ കുഴിയില്‍ നിന്നും 166 തലയോട്ടികള്‍ കിട്ടിയത് ദുരൂഹമാകുന്നു. ആഗസ്റ്റ് 8 ന് അജ്ഞാതനായ ഒരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വരാക്രൂസിന്റെ കേന്ദ്ര ഭാഗത്തെ 32 കുഴികളില്‍ നിന്നുമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

മനുഷ്യാവശിഷ്ടങ്ങള്‍ക്ക് പുറമേ 200 വസ്ത്രങ്ങളും 114 തിരിച്ചറിയല്‍ രേഖകളും വ്യക്തികളുമായി ബന്ധപ്പെട്ട മറ്റനേകം വസ്തുക്കളും കണ്ടെത്തിയതായി സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജോര്‍ജ്ജ് വിംഗ്‌ളര്‍ പറഞ്ഞു. അതേസമയം സുരക്ഷയെ മുന്‍ നിര്‍ത്തി സ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. രണ്ടു വര്‍ഷം മുമ്പ് കുഴിച്ചിടപ്പെട്ടവയാണ് മൃതദേഹങ്ങളെന്നാണ് വിംഗ്‌ളര്‍ പറയുന്നത്.

അമേരിക്കന്‍ അതിര്‍ത്തിയിലേക്ക് മയക്കുമരുന്ന് കടത്തുന്നവരുടെ പ്രധാന പാതകളില്‍ ഒന്നാണ് വാരാക്രൂസ്. അതുകൊണ്ട് തന്നെ മയക്കുമരുന്ന് കടത്തു സംഘങ്ങള്‍ തമ്മില്‍ ഇവിടെ രക്തരൂക്ഷിതമായ പോരും പതിവാണ്. 2006 ന് ശേഷം ഗള്‍ഫ്‌കോസ്റ്റ് സംസ്ഥാനത്ത് മാത്രം 36,000 പേരെയാണ് കാണാതായിരിക്കുന്നത്. അതിശക്തരായ കാര്‍ട്ടലുകളുമായി പോരാടാന്‍ ഇവിടെ സൈന്യത്തെയാണ് മെക്‌സിക്കന്‍ അധികൃതര്‍ വിന്യസിപ്പിച്ചിരിക്കുന്നത്. സൈന്യവും കള്ളക്കടത്തുകാരും തമ്മിലുള്ള അക്രമസംഭവങ്ങളും ഏറെയാണ്.

കഴിഞ്ഞവര്‍ഷം 28,702 എന്ന കണക്കുള്‍പ്പെടെ രണ്ടുലക്ഷത്തോളം പേരാണ് ഈ കാലയളവില്‍ മരണമടഞ്ഞത്. 37,000 പേരെയും കാണാതായി. പക്ഷെ മരിച്ചവരുടെ കൃത്യമായ കണക്ക് കണ്ടെത്താനുള്ള ശ്രമത്തിലൂന്നിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

ഡ്രോണുകളും ഭൂമിയുടെ ഉള്ളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന റഡാറുകളും ഉപയോഗിച്ച് ഒരു മാസത്തിലേറെയായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് നൂറിലധികം പേരുടെ ശരീരാവശിഷ്ടങ്ങള്‍ ഈ പ്രദേശത്തുണ്ടെന്ന് കണ്ടെത്താനായത്. കാണാതായവരുടെ ബന്ധുക്കള്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ മുമ്പോട്ട് വരണമെന്നാണ് അധികൃതര്‍ പറയുന്നത്.



from mangalam.com https://ift.tt/2wKZM68
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages