ചെമ്പ(ഹിമാചല്‍ പ്രദേശ്): മോശം കാലാവസ്ഥയെത്തുടര്‍ന്ന് 10 വിദേശികള്‍ അടക്കം 16 യാത്രികര്‍ ഹിമാചല്‍ പ്രദേശിലെ ചെമ്പാ മേഖലയില്‍ നിന്നും കാണാതായതായി റിപ്പോര്‍ട്ട്. ഇവര്‍ പ്രദേശങ്ങളില്‍ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയായിരിക്കുമെന്നാണ് കരുതുന്നത്.
ഇവരെ കണ്ടെത്തുന്നതിനും രക്ഷിക്കുന്നതിനുമായി പോലീസുകാരും പ്രാദേശിക പോര്‍ട്ടര്‍മാരും പര്‍വതാരോഹരും അടങ്ങുന്ന സംഘം തിരച്ചില്‍ നടത്തുകയാണ്.
നേരത്തെ മലയാളികളടക്കം ഐഐടി റൂര്‍ക്കിയില്‍ നിന്നുള്ള 45 വിദ്യാര്‍ത്ഥികളും 7 വിദേശികളും കുടുങ്ങിയിരുന്നു. പിന്നീട് ജില്ലാ ഭരണകൂടവും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കണ്ടെത്തുകയായിരുന്നു.
സെപ്റ്റംബര്‍ പകുതി മുതല്‍ കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ് സംസ്ഥാനത്തുണ്ടായത്. വിമാനമാര്‍ഗ്ഗം ഭക്ഷണപായ്ക്കറ്റുകള്‍ വിതരണം ചെയ്യുകയാണ്.
from mangalam.com https://ift.tt/2DD7Zjt
via IFTTT
No comments:
Post a Comment