ഇടമലയാര്‍ അണക്കെട്ട് തുറന്നു; ജലനിരപ്പിൽ കുറവില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

ഇടമലയാര്‍ അണക്കെട്ട് തുറന്നു; ജലനിരപ്പിൽ കുറവില്ല

കൊച്ചി: ജലനിരപ്പ് പരമാവധിപരിധിയിലെത്തിയതിനെത്തുടർന്ന് ഇടമലയാർ അണക്കെട്ട് തുറന്നു. രാവിലെ അഞ്ച് മണിക്ക് രണ്ട് ഷട്ടറുകളാണ് ആദ്യം തുറന്നത്.ആറരയ്ക്ക് മൂന്നാം ഷട്ടറും എട്ടു മണിക്ക് നാലാം ഷട്ടറും തുറന്നു. മൂന്നു ഷട്ടറുകൾ രണ്ട് മീറ്ററും ഒരു ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്.പെരിയാറിൽ ഒന്നരമീറ്റർവരെ ജലനിരപ്പുയർന്നേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം നാലു ഷട്ടറുകളും തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവുണ്ടായിട്ടില്ല. അണക്കെട്ടിൽനിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം അഞ്ചുമുതൽ ആറു മണിക്കൂർവരെ നേരംകൊണ്ട് ആലുവയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2013-ലാണ് ഇതിനുമുമ്പ് ഇടമലയാർ തുറന്നത്. നേരത്തെ രാവിലെ ആറു മണിക്കാണ് ഡാം തുറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ രാത്രി ഈ മേഖലയിൽ ശക്തമായ മഴപെയ്തത് ജലനിരപ്പ് 169.95 മീറ്റർ എത്തിയതോടെഅഞ്ച് മണിക്ക് തന്നെ തുറക്കാൻ തീരുമാനിക്കുകയായിരുന്നു. ഇടമലയാറിനൊപ്പം ഇടുക്കി അണക്കെട്ടിലും ജലനിരപ്പ്അതിവേഗം ഉയരുന്നത് കണക്കിലെടുത്താണ് ഇടമലയാർ അണക്കെട്ട്തുറക്കാൻ അധികൃതർ തീരുമാനിച്ചത്. പെരിയാറിൽ ഇതുമൂലം ഒന്ന്-ഒന്നര മീറ്റർ ജലനിരപ്പ്ഉയരാൻ ഇടയാക്കുമെന്നാണ് കണക്കുകൂട്ടൽ. ഇടുക്കിയിൽ നിന്നും ഇടമലയാറിൽ നിന്നും ഒരേസമയം പെരിയാറിലേക്ക്ജലം ഒഴുക്കിവിടുന്നത് വെള്ളപ്പൊക്കത്തിന് ഇടയാക്കും. ഇത് ഒഴിവാക്കാനാണ് ഇടമലയാർ വ്യാഴാഴ്ച രാവിലെ തുറന്നത്. ഇതിനു മുന്നോടിയായി ഭൂതത്താൻകെട്ട്ബാരേജിന്റെ 15 ഷട്ടറുകളും 9 മീറ്റർ വീതം ഉയർത്തി പരമാവധി ജലം ഒഴുക്കിവിടുകയാണ്. ഓറഞ്ച്അലർട്ടിനു ശേഷം ജലനിരപ്പ്സാധാരണനിലയിലായതോടെ ഇടുക്കിക്ക്പിന്നാലെ ഇടമലയാർ അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഇല്ലെന്ന പ്രഖ്യാപനത്തിലായിരുന്നു കെ.എസ്.ഇ.ബി. ഇടുക്കി അണക്കെട്ട്തുറന്നാലുണ്ടാകുന്ന പെരിയാറിലെ ക്രമാതീതമായ ജലനിരപ്പ്മുന്നിൽക്കണ്ടാണ് ഇടമലയാർ ആദ്യം തുറക്കാനുള്ള ഇപ്പോഴത്തെ തീരുമാനം. ബുധനാഴ്ച ഉച്ചയ്ക്ക്ശേഷം ജലനിരപ്പ്ക്രമാതീതമായി ഉയർന്നതോടെയാണ് ഡാം തുറക്കുന്നതിന് കെ.എസ്.ഇ.ബി. മുന്നറിയിപ്പ്നൽകിയത്. രാവിലത്തെ 168.17 മീറ്റർ, ഉച്ചയ്ക്ക് ശേഷം 168.65 മീറ്ററിലെത്തിയതോടെയാണ് ഡാം തുറക്കാൻ ദ്രുതഗതിയിൽ തീരുമാനമായത്. 170 മീറ്റർ വരെ ജലം സംഭരിക്കുന്നതിന് ശേഷിയുണ്ട്. 2005-ലും 2013-ലുമാണ് ഇടമലയാർ ഡാം തുറന്നിട്ടുള്ളത്. ഡാം തുറന്നാൽ അഞ്ചര-ആറ് മണിക്കൂറ് കൊണ്ട്വെള്ളം ആലുവയിലെത്തും. ഇടമലയാർ ഡാം തുറന്നാൽ വടാട്ടുപാറ പലവൻവടിയിലൂടെ കുട്ടമ്പുഴ ആനക്കയത്ത്വച്ച്കുട്ടമ്പുഴയാറുമായി ഇടമലയാർ ചേരും. തുടർന്ന്തട്ടേക്കാടിലൂടെ ഭൂതത്താൻകെട്ടിന് ഒരു കിലോമീറ്റർ മുകളിൽ കൂട്ടിക്കൽ ഭാഗത്ത്വച്ച്പെരിയാറുമായി കൂടിച്ചേരും. ഭൂതത്താൻകെട്ട്ബാരേജ് മുതൽ ആലുവ വരെ 48 കിലോമീറ്ററാണ്. ഭൂതത്താൻകെട്ട്, പാണിയേലി, മലയാറ്റൂർ, കാലടി, ആലുവ, പറവൂർ പുറപ്പിള്ളിക്കാവ് ബണ്ടിൽ വച്ച്പെരിയാർ കായലിൽ ചേരുന്നത്. ഇടമലയാർ ഡാം അഞ്ച് വർഷത്തിന് ശേഷമാണ് വീണ്ടും തുറക്കേണ്ടിവന്നിരിക്കുന്നത്. ഡാമിനു നാലു ഷട്ടറുകളാണുള്ളത്. 37.5 മെഗാവാട്ട്വീതമുള്ള രണ്ട്ജനറേറ്ററുകളും 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്. 1.8 മില്യൺ യൂണിറ്റ്വൈദ്യുതി ഉത്പാദിക്കുന്നുണ്ട്. അണക്കെട്ട് തുറന്നതിനെത്തുടർന്ന് എറണാകുളം ജില്ലയിലെ 51 പഞ്ചായത്ത്പ്രദേശങ്ങളിൽ പ്രളയക്കെടുതിക്ക്സാധ്യത മുന്നിൽക്കണ്ട്് ആവശ്യമായ സുരക്ഷാക്രമീകരണം ചെയ്തിട്ടുള്ളതായി അധികൃതർ അറിയിച്ചു. കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കുട്ടമ്പുഴ ടൗൺ, കീരമ്പാറ, കവളങ്ങാട്, പിണ്ടിമന പഞ്ചായത്തുകളിലെ പെരിയാർ തീരപ്രദേശങ്ങളെയുമാണ് വെള്ളപ്പൊക്കം ബാധിക്കുക. ആവശ്യമായി വന്നാൽ കോതമംഗലത്ത്്് 10 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് ഇടമലയാർ ഡാം തുറന്നപ്പോൾ കോതമംഗലം ടൗണിൽ ഉൾപ്പടെ താലൂക്കിലെ ഒട്ടേറെ പ്രദേശങ്ങൾ വെള്ളപ്പൊക്ക കെടുതി നേരിട്ടു. ഇത്തവണ അത്രയും വലിയ പ്രശ്നമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. എന്നാൽ, ഇടമലയാറിലെ ജലനിരപ്പ് താഴ്ന്നശേഷം മാത്രം ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ട്രയൽ റൺ നടത്തിയാൽ മതിയെന്ന് ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. ഇടുക്കിയിലെ ജലനിരപ്പ് 2398 അടിയിലെത്തിയാലും ഇടമലയാറിലെ ജലനിരപ്പ് താഴ്ന്ന ശേഷമേ ട്രയൽ റൺ ഉണ്ടാകൂ. പെരിയാർ കവിഞ്ഞൊഴുകി വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകാതിരിക്കാനാണിത്. മാത്രമല്ല, വെള്ളമൊഴുകിയെത്തുന്ന താഴെയുള്ള ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ശേഷികൂടി വിലയിരുത്തുമ്പോൾ രണ്ട് അണക്കെട്ടുകളും ഒരുമിച്ച് തുറക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. ട്രയൽ റൺ എപ്പോൾ വേണമെന്ന് സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനിക്കും. ഇടുക്കിയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിക്ക് ജലനിരപ്പ് 2397.90 അടിയായി ഉയർന്നു. പരമാവധി ജലനിരപ്പ് 2403 അടിയാണ്. പശ്ചിമഘട്ട മലനിരകളിൽ കനത്തമഴ ലഭിച്ചതിനെ തുടർന്ന് പറമ്പിക്കുളം, കേരള ഷോളയാർ, പെരിങ്ങൽക്കുത്ത് അണക്കെട്ടുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്. ഉരുൾപൊട്ടലിനെത്തുടർന്ന് മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്.തമിഴ്നാട് അപ്പർ ഷോളയാറിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. പറമ്പിക്കുളം അണക്കെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൂടുതൽ തുറന്നത്. കേരള ഷോളയാറിലെ ഷട്ടറുകൾ ബുധനാഴ്ച ഉച്ചയോടെ ആറടിയാണ് ഉയർത്തിയിരിക്കുന്നത്. വാഴച്ചാൽ കാടുകളിൽ കനത്തമഴ ലഭിച്ചതും പറമ്പിക്കുളം അണക്കെട്ടിൽനിന്ന് കൂടുതൽ വെള്ളം ഒഴുകിയെത്തിയതുംമൂലം പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ ഷട്ടറുകൾ 81 അടിയാക്കി ഉയർത്തി. ഇതോടെ ചാലക്കുടിപ്പുഴ കരകവിഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2MrjpqC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages