സ്വന്തം വീട്ടില്‍ നിന്നും മാറിയ ആഗസ്തിയെ കാത്തിരുന്നത് ദുരന്തം; കുതിച്ചെത്തുന്ന വെള്ളത്തെ നോക്കാതെ കുഞ്ഞിനെയും എടുത്തുകൊണ്ട് ജെസി പുറത്തേക്ക് ഓടി ; ഉണര്‍ത്താന്‍ അലറിവിളിച്ചെങ്കിലൂം വല്യപ്പച്ചനെയും അമ്മച്ചിയെയും ഉരുള്‍ വിഴുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

സ്വന്തം വീട്ടില്‍ നിന്നും മാറിയ ആഗസ്തിയെ കാത്തിരുന്നത് ദുരന്തം; കുതിച്ചെത്തുന്ന വെള്ളത്തെ നോക്കാതെ കുഞ്ഞിനെയും എടുത്തുകൊണ്ട് ജെസി പുറത്തേക്ക് ഓടി ; ഉണര്‍ത്താന്‍ അലറിവിളിച്ചെങ്കിലൂം വല്യപ്പച്ചനെയും അമ്മച്ചിയെയും ഉരുള്‍ വിഴുങ്ങി

ചെറുതോണി: ഡാം തുറക്കുന്നതിന് മുന്നോടിയായി ജില്ലാഭരണകൂടത്തിന്റെ നോട്ടീസ് കിട്ടിയതിനെ തുടര്‍ന്നാണ് കീരിത്തോട്ടിലെ വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും അടുത്തേക്ക് വിപിനും ജെസിയും വീടു മാറിയത്. എന്നാല്‍ അവിടെ അവരെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. ഒരു വയസ്സുള്ള മകളെയും എടുത്തുകൊണ്ട് കഷ്ടിച്ചാണ് ജെസി ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ വീടിനുള്ളില്‍ കിടന്നുറങ്ങിയ വല്യപ്പച്ചനെയും വല്യമ്മച്ചിയെയും വിളിച്ചുണര്‍ത്താന്‍ കഴിഞ്ഞില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഉരുള്‍പൊട്ടിയപ്പോള്‍ ഒരു വയസ്സുള്ള എയ്ഞ്ചല്‍ മരിയയെയും എടുത്തുകൊണ്ട് ജെസി താഴത്തെ വീട്ടിലേക്ക ഓടുകയായിരുന്നു. നല്ല ഉറക്കത്തിനിടയില്‍ വലിയൊരു മുഴക്കം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. വീടിന് മുകളിലേക്ക് എനേതാ പൊട്ടി വീഴും പോലെയായിരുന്നു ശബ്ദം. വല്യപ്പച്ചനെയും വല്യമ്മച്ചിയെയും ഉണര്‍ത്താന്‍ ഉറക്കെ നിലവിളിച്ചായിരുന്നു എഴുന്നേറ്റ് ഓടിയതെങ്കിലും പ്രായാധിക്യമുള്ള ഇരുവരെയും ഉണര്‍ത്താനായില്ല. രണ്ടു പേരെയും ഉരുള്‍ വിഴുക്കിയെന്ന് കഞ്ഞിക്കുഴിയിലെ പള്ളിയില്‍ ദുരിതാശ്വാസ ക്യാമ്പിലിരുന്ന് ജെസി ഓര്‍ക്കുന്നു. സംഭവം നടക്കുമ്പോള്‍ വിപിന്‍ പാലായിലായിരുന്നു.

പെരിയാര്‍ വാലി കൂട്ടുകുന്നേല്‍ വിപിനും ഭാര്യ ജെസിയും ഒരു വയസ്സുള്ള മകള്‍ ഏയ്ഞ്ചല്‍ മരിയയും ഇടുക്കി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതിനുള്ള മുന്നറിയിപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് കീരിത്തോട്ടിലെ വീട്ടില്‍ എത്തിയത്. 65 കാരനായ ആഗസ്തിയും 60 കാരി ഏലിക്കുട്ടിയുമായിരുന്നു ഉരുള്‍പൊട്ടലില്‍ മരിച്ചത്. വ്യാഴാഴ്ച ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീട്ടിലേക്ക് ആഗസ്തിയും ഏലിക്കുട്ടിയും മാറിയത് രണ്ടു ദിവസം മുമ്പായിരുന്നു. പത്തു ദിവസം മുമ്പായിരുന്നു ഇടുക്കി അണക്കെട്ട് തുറന്നു വിടുന്നതിനാല്‍ മാറാന്‍ കഞ്ഞിക്കുഴി വില്ലേജാഫീസര്‍ ആഗസ്തിക്ക നോട്ടീസ് നല്‍കിയത്. മാറിത്താമസിക്കാന്‍ വീടില്ലാത്തതിനാല്‍ തങ്ങളുടെ ആള്‍ താമസമില്ലാത്ത വീട് രവീന്ദ്രന്‍ എന്ന അയല്‍ക്കാരന്‍ നല്‍കുകയായിരുന്നു.

വ്യാഴാഴ്ച ഈ വീടിന് മുകളിലേക്ക് ഉരുള്‍പൊട്ടുകയായിരുന്നു. അതേസമയം അണക്കെട്ട് തുറന്നുവിടുമ്പോള്‍ ഇവരുടെ ജീവന് ഭീഷണിയാകും എന്ന് ഭയപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്്. ഈ വീടും സ്ഥലവും അണക്കെട്ട് തുറന്നു വിട്ടിട്ടും ഇപ്പോഴും സുരക്ഷിതമായി നില്‍ക്കുകയാണ് താനും. തൊട്ടടുത്ത് താമസിക്കുന്നയാള്‍ വലിയ മുഴക്കം കേട്ട എണീറ്റ് നോക്കുമ്പോള്‍ കല്ലും മണ്ണും ആഗസ്തിയുടെ വീടിന് മുകളിലേക്ക് വീഴുന്നതാണ് കണ്ടത്ത്. മഴയും ഇരുട്ടും വിവരം അറിയിക്കാന്‍ വൈകിച്ചപ്പോള്‍ ഓടിക്കൂടിയ സമീപവാസികള്‍ക്ക് മണ്ണുമാറ്റി കണ്ടെത്താന്‍ കഴിഞ്ഞത് ആഗസ്തിയുടെയും ഏലിക്കുട്ടിയുടേയും മൃതദേഹങ്ങള്‍ മാത്രമായിരുന്നു.



from mangalam.com https://ift.tt/2KJ7gMb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages