മുസാഫർനഗർ: അക്രമികൾക്കെതിരെ പോലീസ് നടപടി എടുക്കുന്നില്ലെന്നാരോപിച്ച് ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ കൂട്ട ബലാത്സംഗത്തിനിരയായ 23കാരി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ജിംഝാന സ്റ്റേഷൻ ഹൗസ് ഓഫീസർ രാജ് കുമാർ ശർമയെ ഉദ്ധരിച്ച് ഡി.എൻ.എ ഇന്ത്യ റിപ്പോർട്ട് ചെയ്തു. അക്രമികൾക്കെതിരെ പോലീസ് നടപടി എടുക്കാത്തതിൽ യുവതി അതീവ ദു:ഖിതയായിരുന്നുവെന്ന്ബന്ധുക്കൾ പറഞ്ഞു. യുവതിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയനുസരിച്ച് ഓഗസ്റ്റ് 5ന് ഒരു സംഘമാളുകൾ ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ ഭീകര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട്കഴിഞ്ഞദിവസംഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റു പ്രതികളെ പിടികൂടാൻ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. Content Highlights: UP: Gang rape victim tries to commit suicide over alleged police inaction
from mathrubhumi.latestnews.rssfeed https://ift.tt/2B2EeYe
via
IFTTT
No comments:
Post a Comment