പട്ന: ബിഹാറിലെ സർക്കാർ അഭയകേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കം 34 പേർ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിലെ മുഖ്യപ്രതി ബ്രജേഷ് ഠാക്കൂറിൽ നിന്ന് 40 പേരുടെ ഫോൺ നമ്പറുകൾ പിടിച്ചെടുത്തു. മുസഫർപുർ സെൻട്രൽ ജയിലിൽ ബ്രജേഷിനെ പാർപ്പിച്ചിരുന്ന മുറിയിൽ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ട് പേജുകളിലായി എഴുതി സൂക്ഷിച്ചിരുന്ന ഫോൺ നമ്പറുകൾ കണ്ടെത്തിയത്. ഒരു മന്ത്രിയടക്കം നിരവധി പ്രമുഖരുടെ പേരുകൾ ഉൾപ്പെട്ടതാണ് ലിസ്റ്റെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. മറ്റു തടവുകാരിൽ നിന്ന് വ്യത്യസ്തമായി ഠാക്കൂറിന് നിരവധി സൗകര്യങ്ങളാണ് ജയിലിൽ ലഭ്യമാക്കിയിട്ടുള്ളതെന്ന് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജയിലിൽ സൗകര്യങ്ങൾ ലഭ്യമാക്കിയത് കടുത്ത വിമർശത്തിന് ഇടയാക്കിയിട്ടുണ്ട്. ഠാക്കൂറിൽനിന്ന് പിടിച്ചെടുത്ത രേഖകൾ സി.ബി.ഐക്ക് കൈമാറി. ജൂലായ് രണ്ടിനാണ് ഠാക്കൂർ അറസ്റ്റിലാകുന്നത്. ജയിലിൽ ലാൻഡ് ഫോണോ ജയിൽ ജീവനക്കാരുടെ മൊബൈലോ ആണ് ഠാക്കൂർ ഉപയോഗിച്ചിരുന്നതെന്നാണ് പോലീസ് വിലയിരുത്തുന്നത്. content highlights:Bihar Shelter Rapes Boss Caught Chilling In Jail, 40 Names On Speed Dial
from mathrubhumi.latestnews.rssfeed https://ift.tt/2Me6rzR
via
IFTTT
No comments:
Post a Comment