നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് സൗജന്യ വിമാന ടിക്കറ്റുമായി ഡോ. രവി പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് സൗജന്യ വിമാന ടിക്കറ്റുമായി ഡോ. രവി പിള്ള

മനാമ: ഒാഗസ്റ്റ്ഒന്നു മുതൽ പൊതുമാപ്പു പ്രഖ്യാപിച്ചിരിക്കുന്ന യു.എ.ഇ.യിലെ മലയാളികൾക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായിയും ആർ.പി. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനുമായ ഡോ. രവി പിള്ള രംഗത്ത്. പൊതുമാപ്പിൽ നാട്ടിലേക്കു മടങ്ങുന്ന മലയാളികൾക്ക് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു യാത്ര ചെയ്യാനുള്ള സൗജന്യ വൺവേ ടിക്കറ്റ് നൽകാനാണ് അദ്ദേഹം സന്നദ്ധനായിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള സമ്മതപത്രം നോർക്കാ റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിക്ക് കഴിഞ്ഞദിവസം കൈമാറി. ടിക്കറ്റിന് അർഹതയുള്ളവർ ദുബായിയിൽ തങ്ങളുടെ പ്രതിനിധി വിനോദിനെ 0552246100, 0504558704 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ആർ.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇൗ സഹായം. അർഹതപ്പെട്ടവർക്ക് സഹായം നൽകിയും മറ്റുള്ള രീതിയിലും ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന തന്നെക്കുറിച്ച് അപവാദപ്രചാരണങ്ങൾ പ്രചരിക്കുന്നതിൽ അദ്ഭുതം തോന്നുന്നെന്ന് ഡോ. രവി പിള്ള പറഞ്ഞു. ബഹ്റൈനിൽ ജല വൈദ്യുത മന്ത്രാലയം താൻ ഏറ്റെടുത്തെന്ന രീതിയിൽ പ്രചാരണങ്ങൾ നടക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. എല്ലാ രാജ്യങ്ങളിലും ജലവൈദ്യുത മന്ത്രാലയം സർക്കാർ നേരിട്ടു നടത്തുന്നതാണെന്നും ബഹ്റൈനിലും അങ്ങനെതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2vKLC4C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages