പത്ത് പ്രാവശ്യം ഗര്‍ഭിണി, കുടുംബാസൂത്രണം നടത്തണമെന്ന് ഡോക്ടര്‍, ചികിത്സയ്‌ക്കെത്തിയ സ്ത്രീ അപ്രത്യക്ഷയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

പത്ത് പ്രാവശ്യം ഗര്‍ഭിണി, കുടുംബാസൂത്രണം നടത്തണമെന്ന് ഡോക്ടര്‍, ചികിത്സയ്‌ക്കെത്തിയ സ്ത്രീ അപ്രത്യക്ഷയായി

ത്രിച്ചി: പ്രസവം അടുത്തിരിക്കെ സ്ത്രീ അപ്രത്യക്ഷയായി. പത്താമതും ഗര്‍ഭിണിയായി എത്തിയ സ്ത്രീയോട് കുടുംബാസൂത്രണം വേണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു ഇതിനി ശേഷമാണ് സ്ത്രീയെ കാണാതായത്. 52കാരിയായ ആരയിയെയാണ് കാണാതായത്.

അരന്തഗിക്കടുത്തുള്ള വെത്തിയന്‍ഗുഡിയിലാണ് സംഭവം. ഒമ്പത് മക്കളുടെ അമ്മയായ ആരയി താന്‍ പത്താമതും ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ല. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ പത്താമത് ഗര്‍ഭം ധരിക്കുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം ആരയി അറിയുന്നത്.

ഉടനെ അഡ്മിറ്റ് ആകണമെന്നും പ്രസവശേഷം ജനന നിയന്ത്രണ പരിപാടി നടത്തുകയും വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ശേഷം ഇവരെ കാണാതാവുകയായിരുന്നു. അഞ്ച് വര്‍ഷമായി ഭര്‍ത്താവിനും അഞ്ച് മക്കള്‍ക്കുമൊപ്പമാണ് ആരയി കഴിഞ്ഞിരുന്നത്. മക്കളില്‍ നാല് പേരെ ഇവര്‍ വിവാഹം നടത്തി വിട്ടു.

താന്‍ ഗര്‍ഭിണിയാണെന്നും, തന്റെ ശാരീരിക ഘടനയില്‍ ഉണ്ടായ മാറ്റം മനസിലാക്കാനും ആരയിക്ക് സാധിച്ചില്ല. തനിക്ക് ആര്‍ത്തവ വിരാമം സംഭവിച്ചു ഇനി കുട്ടികള്‍ ഉണ്ടാകില്ലെന്നായിരുന്നു ഇവര്‍ വിശ്വസിച്ചിച്ചിരുന്നത്. ഒമ്പത് പ്‌രസവങ്ങളും ആരയി വീട്ടില്‍ തന്നെയാണ് നടത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു. നാല് മാസം മുന്നെയാണ് കടുത്ത ക്ഷീണത്തെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ എത്തുന്നത്. കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയപ്പോഴേക്കും ഇവര്‍ പിന്നീട് അപ്രത്യക്ഷയാവുകയായിരുന്നു. ഇവര്‍ എവിടെയാണെന്ന വിവരം കുടുംബാംഗങ്ങള്‍ക്കുമില്ല.



from mangalam.com https://ift.tt/2vBPgyE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages