കാസര്‍കോട്: പശുവിനെ വാങ്ങാനായി കര്‍ണാടകയില്‍ പോയ മലയാളിക്ക് വെടിയേറ്റു. കാസര്‍കോട് പാണത്തൂര്‍ സ്വദേശി നിശാന്തിനാണ് വെടിയേറ്റത്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ സുള്യയിലാണ് സംഭവം.
കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വെടിവച്ചത്. വെടിയുതിര്‍ത്തതിന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടു. വെടിയേറ്റ നിശാന്തിനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ദ ചികിത്സയ്ക്കായി നിശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from mangalam.com https://ift.tt/2AIZamX
via IFTTT
No comments:
Post a Comment