ഈദ് മൈലാഞ്ചിയണിയാന്‍ കന്യാസ്ത്രീകളും കൈനീട്ടി; ഇങ്ങനെയൊരാഘോഷം ഇതാദ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

ഈദ് മൈലാഞ്ചിയണിയാന്‍ കന്യാസ്ത്രീകളും കൈനീട്ടി; ഇങ്ങനെയൊരാഘോഷം ഇതാദ്യം

മനുഷത്വമെന്ന വികാരം എത്ര മഹത്തരമാണെന്നും ഒരുമ നല്‍കുന്ന സന്തോഷത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാവില്ലെന്നും തെളിയിക്കുന്ന ഒരു സുന്ദരചിത്രമാണ് ഇപ്പോള്‍ സംസാരവിഷയം. കൊടുങ്ങല്ലൂര്‍ റിലീഫ് ക്യാംപില്‍ നിന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഈദ് ആഘോഷത്തിനു മുന്നോടിയായി ക്യാംപിലെ അംഗങ്ങള്‍ മൈലാഞ്ചിയിടുന്നതും ക്യാംപിലെ കന്യാസ്ത്രീകള്‍ക്ക് മൈലാഞ്ചിയിട്ടു നല്‍കുന്നതുമായ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ജീവിതത്തിലാദ്യമായാണ് ക്രിസ്തുവിന്റെ മണവാട്ടിമാര്‍ മൈലാഞ്ചിയിടാന്‍ കൈകള്‍ നീട്ടുന്നത് കാണുന്നതെന്നു പറഞ്ഞുകൊണ്ടാണ് ഈ ചിത്രം സന്തോഷത്തോടെ പങ്കുവയ്ക്കുന്നത്.

ചിത്രത്തോടൊപ്പമുള്ള കുറിപ്പിങ്ങനെ : 'എല്ലാമതവിഭാഗത്തില്‍പ്പെട്ടവരും ഒത്തൊരുമയോടെ, സ്‌നേഹത്തോടെ പരസ്പരം കരുതല്‍ നല്‍കി വിവിധ ക്യാംപുകളില്‍ കഴിയുന്നുണ്ടെന്നും ഇനിയും വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരുമയോടെ നില്‍ക്കുന്ന ജനങ്ങളുള്ളതുകൊണ്ടാണ് കേരളം ഇത്രമാത്രം സ്‌നേഹിക്കപ്പെടുന്നത്'



from mangalam.com https://ift.tt/2w65z6Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages