കോഴിക്കോട്:കേരളത്തിൽ പെയ്യുന്ന മഴയുടെ രൂക്ഷതകുറയാൻ സാധ്യത. ബംഗാൾ ഉൾക്കടലിലും പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളിലും ഒഡീഷയുടെ മുകളിലും രൂപം കൊണ്ട ന്യൂനമർദം കിഴക്കൻ വിദർഭയിലേക്കും പരിസരപ്രദേശങ്ങളിലേക്കും നീങ്ങുന്നതായാണ് സൂചന. ഇതോടെ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞേക്കും. അതേസമയം,കാസർകോട് ഒഴികെയുള്ള 13 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആലുവ, പത്തനംതിട്ട ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ അതിസാഹസികമായാണ് രക്ഷപ്പെടുത്തുന്നത്. വെള്ളം കയറിയ പലയിടത്തെയും ജലനിരപ്പ് കുറയുന്നുണ്ട്. ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന്2402.35 അടിയെത്തി. ഇടുക്കിയിലെ ജലനിരപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിൽനിന്ന് അധികം ജലം പുറത്തേക്ക് ഒഴുക്കില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. അതേസമയം മൂന്നാർ നഗരം പൂർണമായും ഒറ്റപ്പെട്ടു. കോഴിക്കോട് മാവൂരിൽ എൻ ഡി ആർ എഫ് ടീം അംഗങ്ങളെ കെ എസ് ആർ ടി സി ബസിൽ എത്തിക്കുന്നു content highlights:Rains may weken
from mathrubhumi.latestnews.rssfeed https://ift.tt/2Pl4KiK
via
IFTTT
No comments:
Post a Comment