യാത്രാ വിവാദം: എല്ലാം മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടും പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി രാജു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

യാത്രാ വിവാദം: എല്ലാം മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടും പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി രാജു

തിരുവനന്തപുരം: പ്രളയകാലത്തെ വിദേശയാത്രാ വിവാദത്തില്‍ എല്ലാക്കാര്യങ്ങളും മുഖ്യമന്ത്രിയോടും പാര്‍ട്ടി സെക്രട്ടറിയോടും പറഞ്ഞിട്ടുണ്ടെന്ന് വനംമന്ത്രി കെ.രാജു. തനിക്ക് വിശദീകരിക്കാനുള്ളതെല്ലാം അവരോട് പറഞ്ഞിട്ടുണ്ടെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി. പ്രളയക്കെടുതിക്കിടെ മന്ത്രി വിദേശയാത്ര നടത്തിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ദുരിതാശ്വാസ ചുമതലകള്‍ മന്ത്രിപി.തിലോത്തമന് കൈമാറാന്‍ കത്ത് എഴുതിവച്ചിട്ടായിരുന്നു ജര്‍മ്മന്‍ യാത്രയ്ക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രിയോ പൊതുഭരണ വകുപ്പോ ചുമതല കൈമാറ്റം അറിഞ്ഞതുമില്ലായിരുന്നു. സ്വന്തംലെറ്റര്‍ പാഡിലാണ് മന്ത്രി ചുമതല കൈമാറുന്ന വിവരം എഴുതിവച്ചിരുന്നത്.

മന്ത്രിയുടെ യാത്ര വിവാദത്തില്‍ ആയതോടെ സി.പി.ഐ നേതൃത്വം ഇടപെട്ട് മന്ത്രിയെ തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് കിട്ടിയില്ലെന്ന കാരണം പറഞ്ഞ് ഏതാനും ദിവസം അവിടെ തങ്ങിയ മന്ത്രി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. താന്‍ പോകുമ്പോള്‍ പ്രളയക്കെടുതി രൂക്ഷമായിരുന്നില്ലെന്നാണ് മന്ത്രി വിശദീകരണം നല്‍കിയതെങ്കിലും കോട്ടയത്ത് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രളയക്കെടുതിയെ കുറിച്ച് മന്ത്രി വാചാലനായിരുന്നു.

എന്നാല്‍ തെറ്റിനെ ന്യായീകരിച്ച് വഷളാക്കരുതെന്നായിരുന്നു പാര്‍ട്ടി മന്ത്രിക്ക് നല്‍കിയ നിര്‍ദേശം. മന്ത്രയുടെ നടപടി ഗുരുതര അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയ പാര്‍ട്ടി, വൈകാതെ നടപടി സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്.



from mangalam.com https://ift.tt/2w3OnPz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages