ഇതു ബാഡ്മിന്റണ്‍ ചരിത്രം..: സൈനയ്ക്കു പിന്നാലെ 'മെഡലുറപ്പിച്ച്' പി.വി. സിന്ധുവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

ഇതു ബാഡ്മിന്റണ്‍ ചരിത്രം..: സൈനയ്ക്കു പിന്നാലെ 'മെഡലുറപ്പിച്ച്' പി.വി. സിന്ധുവും

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം സൈന നേഹ്‌വാളിനു പിന്നാലെ മെഡുറപ്പിച്ച് പി.വി. സിന്ധുവും. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സൈനയ്ക്കു പിന്നാലെ സിന്ധുവും സെമിയില്‍ കടന്നു. ബാഡ്മിന്റണ്‍ വയക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡലുകളാണ്. 2014 ഇഞ്ചിയോണില്‍ വനിതാ വിഭാഗം ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.

തായ്‌ലാന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാച്ചനോക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സൈന സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-18, 21-16. സെമിയിലെത്തിയതോടെ സൈന വെങ്കല മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്. ലോക ഒന്നാം നമ്പര്‍ താരം തായ്‌വാന്റെ തായ് സൂയിങ്ങാണ് സെമിയില്‍ സൈനയുടെ പോരാളി. മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലോക 11-ാം നമ്പര്‍ താരം തായ്‌ലണ്ടിന്റെ നിച്ചോണ്‍ ജിന്‍ഡാപോളിനെ തകര്‍ത്താണ് സിന്ധു സെമിയിലെത്തിയത്. സ്‌കോര്‍: 21-11, 16-21, 21-14. ചെന്‍ യുഫേയി- അകാനെ യെമാഗുച്ചി മത്സര വിജയിയെ സിന്ധു നേരിടും.

നേരത്തെ ഏഷ്യന്‍ ഗെയിംസില്‍ അശ്വാഭ്യാസത്തില്‍ ഇന്ത്യ ഇരട്ടവെള്ളി നേടിയിരുന്നു. അശ്വാഭ്യാസം വ്യക്തിഗത ഇനത്തിലും, ടീം ഇനത്തിലുമാണ് ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം സമ്മാനിച്ചത്. വ്യക്തിഗത ഇനത്തില്‍ ഫവാദ് മിര്‍സയിലൂടെയാണ് ഇന്ത്യ വെള്ളിമെഡല്‍ നേടിയത്. 26 വര്‍ഷത്തിനുശേഷമാണ് ഈ ഇനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം. ഇതോടെ ഏഴു സ്വര്‍ണ്ണവും, ഏഴു വെള്ളിയും, 17 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 31 മെഡലുകളായി.

അമ്പെയ്ത്ത് വനിതാ വിഭാഗം കോംപൗണ്ട് ടീം ഇനത്തില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. മുസ്‌കന്‍, കിരര്‍, മധുമിത, ജ്യോതി എന്നിവരുള്‍പ്പെട്ട ടീമാണ് ഫൈനലിലേക്ക് കടന്നത്. ചൈനീസ് തായ്‌പേയിയെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തി മെഡലുറപ്പിച്ചത്. ദക്ഷിണ കൊറിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

ട്രാക്കിനത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജൗന മുര്‍മുര്‍, മലയാളി താരം അനു രാഘവന്‍ എന്നിവര്‍ ഫൈനലിന് യോഗ്യത നേടി.



from mangalam.com https://ift.tt/2PEwkaQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages