ന്യൂഡല്‍ഹി: പ്രേമിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ മതം മാറിയ യുവാവിനെ തള്ളിപ്പറഞ്ഞ് കാമുകി. ഹിന്ദു ജൈന മതത്തില്‍ പെട്ട യുവതിയെ പ്രേമിച്ച് മുസ്ലീം യുവാവാണ് കുടുങ്ങിയത്. വിഷയം സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ വിവാഹം സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിലും തനിക്ക് മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതിയെന്നും പറയുകയായിരുന്നു.
വിവാഹത്തിന് വേണ്ടി 33 കാരനായ മുസ്ലീം യുവാവ് ഹിന്ദു മതം സ്വീകരിക്കുകയും ആര്യന്‍ ആര്യ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. കുറച്ചുദിവസത്തിന് ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കളില്‍ നിന്നും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ ഹൈബിയസ് കോര്‍പസ് ഫയല്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ വിവാഹം അംഗീകരിക്കുന്നുവെന്നും യുവാവിനൊപ്പം പോകുന്നതിന് തനിക്ക് താത്പര്യമില്ലെന്നും യുവതി കോടതിയെ അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം കഴിയാനാണ് തനിക്കിഷ്ടമെന്ന് യുവതി കോടതിയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. താന്‍ വളരെ സമയമെടുത്ത് ആലോചിച്ച് എടുത്ത തീരുമാനമാണെന്നും തന്നെയാരും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു.
from mangalam.com https://ift.tt/2PdjAqr
via IFTTT
No comments:
Post a Comment