വിവാദങ്ങള്‍ക്കൊടുവില്‍ കെ.എം. ജോസഫ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

വിവാദങ്ങള്‍ക്കൊടുവില്‍ കെ.എം. ജോസഫ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: സിനീയോരിറ്റി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ജസ്റ്റീസ് കെ.എം. ജോസഫ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍ എന്നിവക്കൊപ്പമാണ് കെ.എം. ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. സുപ്രീം കോടതിയില്‍ മൂന്നാമാനയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇന്നത്തെ സത്യപ്രതിജ്ഞയോടെ സുപ്രീം കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 25 ആയി. 31 ജഡ്ജിമാരാണ് സുപ്രീം കോടതിയില്‍ വേണ്ടത്. അതേസമയം, ജസ്റ്റിസ് കെ.എം. ജോസഫിനെ സീനിയോറിറ്റി പട്ടികയില്‍ താഴെയാക്കിയ സര്‍ക്കാര്‍ നടപടിയോടു ജഡ്ജിമാര്‍ക്കുള്ള വിയോജിപ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അറ്റോര്‍ണി ജനറലിനെ അറിയിച്ചിരുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണു ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലുമായി ചര്‍ച്ച നടത്തിയിരുന്നു.

ഈ സാഹചര്യം കണക്കിലെടുത്തായിരുന്ന മൂന്നാമതായി കെ.എം. ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. ജഡ്ജ്ജിമാരായ ഇന്ദിര ബാനര്‍ജിയും വിനീത് ശരണും കെഎം ജോസഫിന് രണ്ട് വര്‍ഷം മുന്‍പേ ഹൈക്കോടതിയില്‍ ജഡ്ജിമാരായി സേവനം ആരംഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.



from mangalam.com https://ift.tt/2vERNac
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages