ദുരിതാശ്വാസ നിധിയിൽ ഓൺലൈനായി മണിക്കൂറിൽ ശരാശരി ഒരു കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

ദുരിതാശ്വാസ നിധിയിൽ ഓൺലൈനായി മണിക്കൂറിൽ ശരാശരി ഒരു കോടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓൺലൈൻ പേമെന്റ് മുഖേന 21-ന് വൈകീട്ട് ആറു മണിവരെ 112 കോടി രൂപ ലഭിച്ചു. മണിക്കൂറിൽ ശരാശരി ഒരു കോടി രൂപ (ഒരു മിനിറ്റിൽ 1.67 ലക്ഷം രൂപ) വീതം ഓൺലൈനായി സംഭാവന ലഭിക്കുന്നുണ്ട്.ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിൽ നേരിട്ട് 187 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ഇതുവരെ 309 കോടി രൂപയാണ് ലഭിച്ചത്. donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് ഓൺലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 73.32 കോടി രൂപ പേമെന്റ് ഗേറ്റ്‌വേകൾ വഴിയാണ് ലഭിച്ചത്. എട്ട് ദിവസങ്ങളിലായി 2.62 ലക്ഷം പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തി. മണിക്കൂറിൽ ശരാശരി 2,462 പേർ (ഒരു മിനിട്ടിൽ 41 പേർ) വെബ്‌സൈറ്റ് ഉപയോഗിച്ചു പണമടയ്ക്കുന്നുണ്ട്. ഇതിനു പുറമെ പേടി-എം വഴി 35 കോടി രൂപയും മറ്റ് ബാങ്ക് യു.പി.ഐ.കൾ വഴി ഏകദേശം നാലുകോടി രൂപയും ഇതുവരെ ലഭിച്ചിട്ടുണ്ട്.ഏഴു ബാങ്ക്/ പേമെന്റ് ഗേറ്റ് വേകളാണ് സി-ഡിറ്റ് വികസിപ്പിച്ച വെബ്‌സൈറ്റിൽ ഇപ്പോൾ ബന്ധിപ്പിച്ചിട്ടുള്ളത്. ഇതുവഴി 57 ബാങ്കുകളിലുള്ള സ്വന്തം അക്കൗണ്ടിൽനിന്ന് നേരിട്ടും നാല് യു.പി.ഐ.കളും ക്യു.ആർ. കോഡും പുറമേ ഇന്റർനാഷണൽ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകളും ഉപയോഗിച്ചും പണമയക്കാം. വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് പണം അയക്കാൻ കൂടുതൽ ഗേറ്റ് വേകളേയും മറ്റു സർവീസ് പ്രൊവൈഡർമാരെയും സി.എം.ഡി.ആർ.എഫ്. സംഭാവന വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്‌.


from mathrubhumi.latestnews.rssfeed https://ift.tt/2wgVV0G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages