നേപ്പാളില്‍ ഹെലികോപ്റ്റര്‍ ലീഫ് തട്ടി തീര്‍ത്ഥാടകന്റെ തലയറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

നേപ്പാളില്‍ ഹെലികോപ്റ്റര്‍ ലീഫ് തട്ടി തീര്‍ത്ഥാടകന്റെ തലയറ്റു

കാഠ്മണ്ഡു: ഹെലികോപ്റ്ററിന്റെ ലീഫ് തട്ടി തീര്‍ത്ഥാടകന്റെ തലയറ്റു. കൈലാഷ് മാനസരോവരം തീര്‍ത്ഥാടനത്തിനെത്തിയ ഇന്ത്യക്കാരനാണ് ദാരുണ അന്ത്യം സംഭവിച്ചത്. നേപാളിലെ ഹില്‍സയിലുള്ള ഹെലിപാഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മുബൈ സ്വദേശിയായ 42കാരനായ നജേന്ദ്ര കുമാര്‍ കാര്‍തിക് മെഹ്ത എന്നയാളാണ് മരിച്ചത്.

ഹെലികോപ്റ്ററിനടുത്ത് നിന്ന് നിന്നും തീര്‍ത്ഥാടകര്‍ മാറുന്ന സമയമാണ് അപകടം സംബവിച്ചതെന്നാണ് അസിസ്റ്റന്റ് ചീഫ് ജില്ല ഓഫീസര്‍ മഹേഷ് കുമാര്‍ പൊഥറെല്‍ പറഞ്ഞത്. ഈ സമയം ഹെലികോപ്റ്റര്‍ നിലത്തായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ സമയം നജേന്ദ്ര അബദ്ധത്തില്‍ ഹെലികോപ്റ്ററിന് സമീപത്തേക്ക് വരികയും ലീഫ് തട്ടി തലയറ്റ് മരിക്കുകയുമായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സിമിക്കോട്ടിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.നേപാളിലെ സിമികോട്ട്, ഹില്‍സ പ്രദേശങ്ങളിലേക്ക് എത്താനായി ഇത്തരത്തില്‍ ചെറിയ ഹെലിപാടുകളാണു
ള്ളത്. ഇതല്ലാതെ ദൂരപ്രദേശങ്ങളില്‍ നിന്നും പ്രദേശത്തേക്ക് സഞ്ചരിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല. ചൈനയില്‍ ടിബറ്റന്‍ റീജിയണിന്റെ ഭാഗമാണ് കൈലാഷ് മാനസരോവര്‍. എല്ലാവര്‍ഷവും നൂറുകണക്കിന് ഇന്ത്യന്‍ തീര്‍ത്ഥാടകരാണ് ഇവിടെ സന്ദര്‍ശനത്തിനെത്തുന്നത



from mangalam.com https://ift.tt/2P8W6nl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages