ശബരിമലയില്‍ നേരത്തെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്ന് ടി.കെ.എ നായര്‍; ശ്രീകോവിലിനു മുന്നില്‍ അമ്മയുടെ മടിയിലിരുത്തിയാണ് തനിക്ക് ചോറൂണ് നടത്തിയത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

ശബരിമലയില്‍ നേരത്തെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്ന് ടി.കെ.എ നായര്‍; ശ്രീകോവിലിനു മുന്നില്‍ അമ്മയുടെ മടിയിലിരുത്തിയാണ് തനിക്ക് ചോറൂണ് നടത്തിയത്

ശബരിമല : ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ശബരിമല ഉപദേശക സമിതി അധ്യക്ഷന്‍ ടികെഎ നായര്‍. സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് അത്ര പഴക്കമുള്ള ആചാരമല്ല. 1940 കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നു. തനിക്ക് ഇക്കാര്യം വ്യക്തിപരമായി അറിയുന്നതാണെന്നും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അദ്ദേഹം പറഞ്ഞു. വ്രതത്തിന്റെ പേരില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് കടുത്ത വിവേചനമാണ്. തന്റെ അറിവില്‍ ഭൂരിപക്ഷം പേരും 41 ദിവസം വ്രതം പോലും എടുക്കാതെയാണ് ശബരിമലയില്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മലയ്ക്കു പോകുന്നതിന്റെ തലേന്ന് മാത്രം വ്രതമെടുക്കുന്നവരുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് കടുത്ത വിവേചനം തന്നെയാണെന്നും ടികെഎ നായര്‍ പറഞ്ഞു.

മുന്‍പ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നു എന്നത് വ്യക്തമായ ഉദാഹരണം സഹിതമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 1940 ല്‍ തനിക്ക് ഒരു വയസ് ആകുന്നതിന് മുന്‍പ് ശബരിമലയില്‍ വച്ചാണ് ചോറൂണ് നടത്തിയത്. ഒരു കുഞ്ഞുണ്ടായാല്‍ ശബരിമലയില്‍ പോയി ചോറൂണ് നടത്തണമെന്ന് പന്തളം രാജാവാണ് തന്റെ മാതാപിതാക്കളോട് നിര്‍ദേശിച്ചത്. അന്ന് അച്ഛനും അമ്മയും അമ്മാവനും ചേര്‍ന്നാണ് ചോറൂണ് നടത്തിയത്. ശബരിമല ശ്രീകോവിലിനു മുന്നില്‍ അമ്മയുടെ മടിയില്‍ ഇരുത്തിയാണ് തനിക്ക് ചോറൂണ് നടത്തിയതെന്നും അന്ന് ആരും അമ്മയെ തടഞ്ഞില്ലെന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com https://ift.tt/2ACMOgd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages