പുഴയില്‍ കുടുങ്ങിയ കാട്ടാനയെ ഡാമിന്റെ ഷട്ടര്‍ താഴ്ത്തി രക്ഷപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

പുഴയില്‍ കുടുങ്ങിയ കാട്ടാനയെ ഡാമിന്റെ ഷട്ടര്‍ താഴ്ത്തി രക്ഷപ്പെടുത്തി

അതിരപ്പള്ളി: ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് കാട്ടാന പുഴയില്‍ കുടുങ്ങി. അതിപരപ്പള്ളിക്കടുത്ത് ചാര്‍പ്പ വെള്ളച്ചാട്ടത്തിനു സമീപമാണ് തിങ്കളാഴ്ച പുഴയില്‍ കാട്ടാനയെ കണ്ടത്. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആനയെ കരയില്‍ കയറ്റി വനത്തിലേക്ക് വിട്ടു.

രാവിലെ ആനയം പുഴയില്‍ കണ്ട നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആനയെ കരയ്ക്ക് കയറ്റാന്‍ ശ്രമം തുടങ്ങി. പെരിങ്ങള്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം കാരണം വെള്ളപ്പൊക്കം ഉണ്ടായതിനാല്‍ ആനയെ കരയിലെത്തിക്കാന്‍ പ്രയാസമായിരുന്നു. തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ഷട്ടര്‍ താഴ്ത്തി വെള്ളം നിയന്ത്രിച്ച ശേഷം ആനയെ കരയില്‍ കയറ്റി.

മണിക്കൂറുകളോളം കാട്ടാന വെള്ളത്തിനു നടുവില്‍ പെട്ടെന്നാണ് വിവരം. പെരിങ്ങല്‍ക്കുന്ന് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ താഴ്ത്തി വെള്ളം നിയന്ത്രിച്ചശേഷമാണ് ആനയെ കരയില്‍ എത്തിക്കാനായത്.



from mangalam.com https://ift.tt/2vGBgU1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages