പ്രളയക്കെടുതി: വ്യാജ സൈനികന്റെ വീഡിയോ ആദ്യം പ്രചരിപ്പിച്ചവരില്‍ പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയുമെന്ന് ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

പ്രളയക്കെടുതി: വ്യാജ സൈനികന്റെ വീഡിയോ ആദ്യം പ്രചരിപ്പിച്ചവരില്‍ പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയുമെന്ന് ആരോപണം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളം നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയനെയും അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് ലൈവ് ചെയ്ത് വ്യാജ സൈനിക വേഷത്തില്‍ എത്തിയ ആളെ തിരിച്ചറിഞ്ഞു. ഉണ്ണി എസ്. നായര്‍ എന്നയാളാണ് സൈനിക വേഷത്തില്‍ വീഡിയോ പ്രചരിപ്പിച്ചത്. ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലുമെല്ലാം നൂറുകണക്കിന് പേരാണ് ഇയാളുടെ വീഡിയോ പ്രചരിപ്പിച്ചത്.

അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇയാളുടെ വീഡിയോ വൈറലാകുന്നതിന് മുമ്പ് ഈ വീഡിയോ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ഹബീബ് ഖാനാണെന്ന് ആരോപണം. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. ഇന്നലെ രാവിലെ 9.47നാണ് ഹബീബ് ഖാന്‍ വീഡിയേ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്. അതിന് ശേഷമാണ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന ഭരണം നഷ്ടമാകുമെന്ന് ഭയന്നാണ് പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തത് എന്നായിരുന്നു വീഡിയോയിലെ ആരോപണം. സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഇയാള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സൈന്യവുമായി ബന്ധമില്ലെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം തന്റെ പ്രൈവറ്റ് സെക്രട്ടറി അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ സ്റ്റാഫിലെ ആരെങ്കിലും വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ടോയെന്ന കാര്യം അറിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2BtFfJc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages