ജന്മദിനത്തിന്റെ പിറ്റേന്ന് വെള്ളപ്പൊക്കം കാണണമെന്ന കുട്ടിയുടെ നിര്‍ബ്ബന്ധം; സ്കൂളില്‍ പോകുമ്പോള്‍ പിതാവ് സാധിച്ചുകൊടുത്തു ; പാലത്തിലിരുന്ന് സെല്‍ഫിയെടുക്കുന്നതിനിടയില്‍ മകനെ കുത്തൊഴുക്ക് കൊണ്ടുപോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

ജന്മദിനത്തിന്റെ പിറ്റേന്ന് വെള്ളപ്പൊക്കം കാണണമെന്ന കുട്ടിയുടെ നിര്‍ബ്ബന്ധം; സ്കൂളില്‍ പോകുമ്പോള്‍ പിതാവ് സാധിച്ചുകൊടുത്തു ; പാലത്തിലിരുന്ന് സെല്‍ഫിയെടുക്കുന്നതിനിടയില്‍ മകനെ കുത്തൊഴുക്ക് കൊണ്ടുപോയി

നാമക്കല്‍: കാവേരി നദിയിലെ വെള്ളപ്പൊക്കം കാണാനായി പോയ നാലു വയസ്സുകാരനെ പിതാവ് സെല്‍ഫിയെടുക്കുന്നതിനിടയില്‍ ഒഴുക്കു കൊണ്ടുപോയി. വലിയ രീതിയില്‍ തെരച്ചില്‍ നടത്തിയിട്ടും മൃതദേഹം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നമക്കല്‍ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ കാരൂരിന് സമീപം ബാബു, സോഫിയാ ദമ്പതികളുടെ മകന്‍ ധന്വന്താണ് ദുരന്തത്തിനിരയായത്.

നദിക്ക് കുറുകെയുള്ള പാലത്തിലിരുന്ന രണ്ടുപേരും സെല്‍ഫിയെടുക്കുമ്പോള്‍ കുട്ടി ഒഴുക്കില്‍ പെടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് കാറില്‍ പിതാവ് ബാബുവിനൊപ്പം പോകുമ്പോള്‍ വെള്ളം കാണാന്‍ പയ്യന്‍ നിര്‍ബ്ബന്ധം പിടിച്ചു. തുടര്‍ന്ന് കാവേരി നദിക്ക് കുറുകെ മോഹനൂരിനെയും വെങ്കാലിനെയും ബന്ധിപ്പിക്കുന്ന പാലത്തില്‍ ഇരുവരും കയറുകയും അതിന്റെ 24 ാം തൂണില്‍ മകനെ ബാബു ഇരുത്തുകയും ചെയ്തു.

തുടര്‍ന്ന് മകനെ ഇടതു കയ്യില്‍ പിടിച്ച് സെല്‍ഫിയ്ക്ക് ശ്രമിക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ മകന്‍ കയ്യില്‍ നിന്നും വഴുതി നദിയിലേക്ക് വീഴുകയായിരുന്നു. കുത്തൊഴുക്കായിരുന്നു നദിയില്‍. മോഹനൂര്‍ പോലീസ് പെട്ടെന്ന് തന്നെ സ്ഥലത്തെത്തി പയ്യന് വേണ്ടി തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസമായി കനത്തമഴയെ തുടര്‍ന്ന് ശക്തമായ ഒഴൂക്കാണ് നദിയില്‍.

കഴിഞ്ഞ നാലഞ്ചു ദിവസമായി ദിവസവും രണ്ടുലക്ഷം ക്യൂസെക്ക് വെള്ളം കുത്തിയൊഴുകുന്ന നദിയില്‍ നാലുവയസുകാരന്‍ ഒലിച്ചു പോയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. നദിയിലെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ ഫയര്‍ഫോഴ്‌സിലെയും മറ്റും അനേകം പേര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബാബുവിനെ പിന്നീട് പോലീസ് ചോദ്യം ചെയ്തു.

തിങ്കളാഴ്ച ധന്വന്തിന്റെ അഞ്ചാം ജന്മദിനമായിരുന്നു. അന്ന് മകനെ വെള്ളം കാണിക്കാന്‍ ബാബുവും സോഫിയും പരംപ്തിയിലെ വേലൂര്‍ പാലത്തിലേക്ക് കൊണ്ടുപോയിരുന്നു. ചൊവ്വാഴ്ച കുട്ടി നദി കാണണമെന്ന് പിതാവിനോട് നിര്‍ബ്ബന്ധം പിടിക്കുകയായിരുന്നു. തുടര്‍ന്നാണ് കാവേരി പാലത്തിലേക്ക് പിതാവ് മകനെ കൊണ്ടുപോയതും ദുരന്തം ഉണ്ടായതും.



from mangalam.com https://ift.tt/2PrtAgJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages