ഡാം തുറന്നു വിട്ടത് മുന്നറിയിപ്പ് നല്‍കിയ ശേഷമെന്ന്‌ കെ എസ് ഇ ബി ചെയര്‍മാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

ഡാം തുറന്നു വിട്ടത് മുന്നറിയിപ്പ് നല്‍കിയ ശേഷമെന്ന്‌ കെ എസ് ഇ ബി ചെയര്‍മാന്‍

തിരുവനന്തപുരം: ഡാം തുറന്നു വിട്ടതിൽ വീഴ്ച്ച പറ്റിയിട്ടില്ലെന്ന് കെ എസ് ഇ ബി ചെയർമാൻ എൻ എസ് പിള്ള. നൂറു ശതമാനം മുന്നൊരുക്കങ്ങളോടെയാണ് ബാണാസുര സാഗർ ഡാം തുറന്നത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകൾ കെ എസ് ഇ ബിയുടെ പക്കലുണ്ടെന്നും ചെയർമാൻ പറഞ്ഞു. ഇടുക്കി ഇടമലയാർ ഡാമുകളാണ് കേരളം മുഴുവൻ ഉറ്റുനോക്കിക്കെണ്ടിരിക്കുന്നത്. ഈ ഡാമുകൾ തുറക്കുന്നതിനു മുമ്പായി എഞ്ചിനീയർമാരുമായി കൂടിയാലോചിച്ച് വ്യക്തമായ ധാരണയിലെത്തി. അലർട്ട് ലെവലുകൾ തയ്യാറാക്കി അതാതു സമയങ്ങളിൽ ജില്ലാ ഭരണകൂടത്തെയും ദുരന്തനിവാരണസേനയെയും അറിയിച്ചിരുന്നു. അങ്ങനെയാണ് ഈ രണ്ടു ഡാമുകളും തുറന്നു വിട്ടതിനു പിന്നാലെ ഉണ്ടാകാനിടയുണ്ടായിരുന്ന ഇതിലും വലിയൊരു ദുരന്തമൊഴിവാക്കിയത്. ബാണാസുര സാഗർഡാമിനെക്കുറിച്ചുയർന്ന പരാമർശങ്ങളും സത്യത്തിനു നിരക്കാത്തതാണ്. ജൂലൈ 15നു ഇടുക്കി ഡാം ലെവൽ തീരുമാനിക്കുന്നതിനു മുമ്പു തന്നെ ബാണാസുര സാഗർഡാമിന്റ റിസർവോയർ നിറഞ്ഞതിനെത്തുടർന്ന് സ്പിൽ ചെയ്തു തുടങ്ങിയതാണ്. ഈ വിവരങ്ങളും ഡാമിന്റെ ചാർജുള്ള അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ അധികൃതർക്ക് കൈമാറിയതാണ്. പ്രളയമുണ്ടാകുന്നതു മുൻകൂട്ടി അറിയാൻ കെ എസ് ഇ ബിക്കു കഴിയുമായിരുന്നെങ്കിൽ തീർച്ചയായും ജനങ്ങളെ രക്ഷപ്പെടുത്തുമായിരുന്നുവെന്നും എൻ എസ് പിള്ള പറയുന്നു. ഐ എം ഡിയെ ആശ്രയിക്കാനല്ലേ കെ എസ് ഇ ബിക്കു പറ്റുവെന്നും അദ്ദേഹം ചോദിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2whb69T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages