ആഗ്ര: വ്യാജ ഏറ്റുമുട്ടലുകളിലേർപ്പെടുന്ന പോലീസുകാരേക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ ഉത്തർ പ്രദേശിൽ മൂന്ന് പോലീസുകാരെ സസ്പെന്റ് ചെയ്തു. പണത്തിനും, പ്രശസ്തിക്കും, സ്ഥാനക്കയറ്റത്തിനും വേണ്ടി വ്യാജ ഏറ്റുമുട്ടലുകളിലേർപ്പെടുന്ന പോലീസുകാരേക്കുറിച്ച് ഇന്ത്യ ടുഡേ ടിവിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് നടപടി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഏതാണ്ട് 1500 ഏറ്റുമുട്ടലുകളിലായി 600ലേറെപ്പേർ കൊല്ലപ്പെടുകയും 400ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പണവും സ്ഥാനക്കയറ്റവും കിട്ടുന്ന പക്ഷം നിരപരാധികളെ കേസിൽ കുരുക്കി ഏറ്റുമുട്ടലുകളിലൂടെ കൊലപ്പെടുത്താൻ തയ്യാറാണെന്ന് പോലീസുകാർ വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇന്ത്യ ടുഡെ ടിവി പുറത്തുവിട്ടത്. മേൽപ്പറഞ്ഞ കാലയളവിൽ 241 ഏറ്റുമുട്ടലുകൾ നടന്ന ആഗ്രയിലെ ചിത്രഹട്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എട്ട് ലക്ഷം രൂപ കൊടുക്കുന്ന പക്ഷം ഒരാളെ വെടിവെച്ചു കൊല്ലാമെന്ന് സമ്മതിക്കുന്ന വീഡിയോയും ഇന്ത്യാ ടുഡെപുറത്തു വിട്ടിരുന്നു. റിപ്പോർട്ടുകളേത്തുടർന്ന് ഉത്തർ പ്രദേശ് പോലീസിന് അപകീർത്തിയുണ്ടാക്കിയ മൂന്നു പോലീസുകാരെ ഡി.ജി.പി. സസ്പെന്റ് ചെയ്തതായി അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു. .@dgpup has taken a serious view of such irresponsible statements of the Policemen which tarnishes the image of UPPolice. On the directions of DGP UP the concerned Policeman have been suspended @rahulkanwal https://t.co/xIGhUHZV1R — UP POLICE (@Uppolice) August 6, 2018 Content Highlights: ThreeUP cops suspended after media expose on fake encounters
from mathrubhumi.latestnews.rssfeed https://ift.tt/2MtRYwc
via
IFTTT
No comments:
Post a Comment