തിരുവനന്തപുരം: ഭാര്യയുടെ തല ഭര്‍ത്താവ് നിലവിളക്കുകൊണ്ട് ഇടിച്ചു തകര്‍ത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചയാണ് സംഭവം. അയിലം മൂലയില്‍ വീട്ടില്‍ ശാലിനി (32)യെ ഭര്‍ത്താവ് ബിജു (38) നിലവിളക്കുകൊണ്ട് തലയ്ക്കടിച്ചത്. സംഭവം അറിഞ്ഞ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചു കിടന്ന ശാലിനിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെ ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
from mangalam.com https://ift.tt/2Nx0RWD
via IFTTT
No comments:
Post a Comment