ഗുണം മെച്ചം ചിലവും കുറവ്; താരമായി ഗ്യാസ് ഉപയോഗിച്ചുള്ള തേപ്പുപെട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 30, 2018

ഗുണം മെച്ചം ചിലവും കുറവ്; താരമായി ഗ്യാസ് ഉപയോഗിച്ചുള്ള തേപ്പുപെട്ടി

കോയമ്പത്തൂർ: കരി ഉപയോഗിച്ചും വൈദ്യുതി ഉപയോഗിച്ചുമുള്ള തേപ്പുപ്പെട്ടിക്ക് പകരം താരമാവുകയാണ് പാചകവാതകം ഉപയോഗിച്ചുകൊണ്ടുള്ള തേപ്പുപ്പെട്ടി. എൽപിജി ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചു കൊണ്ടുള്ള തേപ്പുപ്പെട്ടിയാണ് ഇപ്പോൾ കോയമ്പത്തൂർ സ്വദേശിയായ അലക്കു തൊഴിലാളി പ്രഭു ഉപയോഗിക്കുന്നത്. പരിസ്ഥിതിക്ക് ഇണങ്ങുന്നതും, ചെലവുകുറഞ്ഞതുമായ രീതിയായതുകൊണ്ട് നഗരത്തിലെ മിക്ക അലക്കു കമ്പനികളും ഈ രീതി സ്വീകരിച്ചു തുടങ്ങി കഴിഞ്ഞു. ആദ്യം കൽക്കരി ഉപയോഗിച്ചുകൊണ്ടാണ് തുണികൾ തേച്ചിരുന്നത്. എന്നാൽ തീപ്പൊരി കൊണ്ട് തുണികൾ നാശമാവുമോ എന്ന പേടിയുണ്ടായിരുന്നു. പിന്നീടാണ് വ്യപകമായി വൈദ്യുതി ഉപയോഗിച്ചു കൊണ്ടുള്ള തേപ്പുപ്പെട്ടി ഉപയോഗിച്ച് തുടങ്ങിയത്. അപ്പോഴും ഇലക്ട്രിക്ക് ഷോക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ എൽ.പിജി ഗ്യസ് ഉപയോഗിച്ചാണ് തുണികൾ തേയ്ക്കുന്നത് മറ്റു രീതികൾ വെച്ച് നോക്കുമ്പാൾ വളരെ പെട്ടെന്ന് തന്നെ തുണികൾ തേയ്ക്കാൻ ഗ്യാസ് സിലിൻഡർ ഉപയോഗിച്ച് കൊണ്ട് സാധിക്കും ചിലവും വളരെ കുറവാണ് കോയമ്പത്തൂർ സ്വദേശി പ്രഭു പറയുന്നു. അഞ്ച് കിലോ ഗ്യാസ് കൊണ്ട് 800 തുണികൾ തേയ്ക്കാൻ സാധിക്കും. എൽ.പി.ജി ഗ്യാസ് സിലിൻഡർ, ഗ്യാസ് അയൺ ബോക്സ് എന്നിവയുടെ വില കുറയുകയാണെങ്കിൽ ഈ പ്രദേശത്തെ എല്ലാവരും തന്നെ ഗ്യാസ് ഉപയോഗിച്ചുകൊണ്ടുള്ള തേപ്പുപെട്ടികളിലേക്ക് മാറും പ്രഭു കൂട്ടിച്ചേർത്തു. ContentHighlights: replacing charcoal and electric iron boxes by lpg gas, coimbathore


from mathrubhumi.latestnews.rssfeed https://ift.tt/2BZptWD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages