അയല്‍വാസിയുടെ മണ്ണിടിച്ചില്‍ കണ്ട് കോഴിക്കൂട് മാറ്റാന്‍പോയി; ഉരുള്‍പൊട്ടലില്‍ രക്ഷപ്പെടാനായില്ല ; വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം സഫ്‌വാന്‍ മടങ്ങി; അതേ പന്തലില്‍ തന്നെ മരണാനന്തര ചടങ്ങും നടത്തി...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

അയല്‍വാസിയുടെ മണ്ണിടിച്ചില്‍ കണ്ട് കോഴിക്കൂട് മാറ്റാന്‍പോയി; ഉരുള്‍പൊട്ടലില്‍ രക്ഷപ്പെടാനായില്ല ; വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം സഫ്‌വാന്‍ മടങ്ങി; അതേ പന്തലില്‍ തന്നെ മരണാനന്തര ചടങ്ങും നടത്തി...!!

മലപ്പുറം: അയല്‍വാസിയുടെ വീട് മണ്ണിടിച്ചിലില്‍ വീഴുന്നത് കണ്ടാണ് സഫ്‌വാനും മുഹമ്മദലിയും വീടിന് പിന്നില്‍ വെച്ചിരുന്ന കോഴിക്കൂട് മാറ്റാനായി പോയത്. ഉരുള്‍പൊട്ടലിന്റെ രൂപത്തിലായിരുന്നു യുവാവിനെയും പിതാവിനെയും മരണം കൊണ്ടുപോയത്. പുതിയ ജീവിതം സ്വപ്നം കണ്ടു ഉയര്‍ന്ന കല്യാണപ്പന്തലിലേക്ക് വീണ്ടും എത്തിയത് സഫ്‌വാന്റെ മൃതദേഹമായിരുന്നെന്ന് മാത്രം.

കഴിഞ്ഞ ദിവസം സഫ്‌വാന്റെ വീട്ടില്‍ ഉയര്‍ന്നു കേട്ട കല്യാണത്തിന്റെ സന്തോഷവും ഉത്സാഹവും നിലവിളിയ്ക്കും കൂട്ടക്കരച്ചിലിനും വഴിമാറിയത് കേരളം പ്രളയക്കെടുതി അനുഭവിച്ച ദിനങ്ങളിലായിരുന്നു. കോഴിക്കൂട് മാറ്റുന്നതിനിടയില്‍ പെട്ടെന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഓടിമാറാന്‍ പോലും സഫ്‌വാനും മുഹമ്മദലിയ്ക്കും അവസരം നല്‍കിയില്ല. അതിന് മുമ്പായി തന്നെ അവരുടെ മേലേക്ക് മണ്ണിടിഞ്ഞു വീണു. ബുധനാഴ്ചയായിരുന്നു സഫ് വാനും പിതാവും ദുരന്തത്തിനിരയായത്. ഓഗസ്റ്റ് 12 നായിരുന്നു മലപ്പുറം പെരിങ്ങാവ് കൊടപ്പറമ്പ് മാന്ത്രമ്മല്‍ സഫ്‌വാന്റെയും ജംഷീനയുടെയും വിവാഹം.

പുതിയ ജീവിതം തുടങ്ങി രണ്ടാം ദിവസം തന്നെ ഉരുള്‍പൊട്ടലില്‍ സഫ്‌വാന്‍ ജംഷീനയെ തനിച്ചാക്കി പോയ്മറഞ്ഞു. അയല്‍വാസിയും കൂട്ടുകാരനുമായ പാണ്ടികശാല അസ്‌ക്കറിന്റെ വീടിന്റെ മണ്ണിടിച്ചില്‍ കണ്ട് കോഴിക്കൂട് മാറ്റാന്‍ പോയപ്പോഴായിരുന്നു ഇരുവരും ഉരുള്‍പൊട്ടലില്‍ പെട്ടത്. കല്യാണത്തിനായി ഒരുക്കിയ അതേ പന്തലില്‍ തന്നെ സഫ്‌വാന്റെ സംസ്‌ക്കാര ചടങ്ങുകളും നടന്നു.



from mangalam.com https://ift.tt/2o1dH4c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages