സേനകൾ നടത്തിയത് രാജ്യംകണ്ട വലിയ രക്ഷാദൗത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

സേനകൾ നടത്തിയത് രാജ്യംകണ്ട വലിയ രക്ഷാദൗത്യം

തിരുവനന്തപുരം: ദുരന്തങ്ങളുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും വലിയ പ്രവർത്തനമെന്ന് സേനാവിഭാഗങ്ങൾ കണക്കുകൂട്ടുന്ന കേരളത്തിലെ പ്രളയരക്ഷാപ്രവർത്തനം പൂർത്തിയാകുന്നത് രണ്ടാഴ്ചയിലധികമെടുത്ത്. ദൗത്യത്തിൽ പങ്കെടുത്തവർ കര, നാവിക, വ്യോമ, തീരസംരക്ഷണ, ദുരന്തനിവാരണ സേനകൾ. 40 ഹെലികോപ്റ്റർ, 31 വിമാനം, 182 രക്ഷാസംഘങ്ങൾ, 18 സൈനിക മെഡിക്കൽ സംഘങ്ങൾ, 58 ദേശീയ ദുരന്തനിവാരണ സേനാ സംഘങ്ങൾ, ഏഴു കമ്പനി കേന്ദ്ര സായുധസേന, നാവികസേന, തീരരക്ഷാ സേനാ കപ്പലുകൾ, രക്ഷാസന്നാഹങ്ങളുള്ള 500 ബോട്ടുകൾ. തുടക്കം ഓഗസ്റ്റ് എട്ടിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അഭ്യർഥന എത്തിയപ്പോൾത്തന്നെ ഒരു എ.എൻ.-32 വിമാനവും എം.ഐ.-17 ഹെലികോപ്റ്ററുമായിട്ടാണ് വ്യോമസേന കേരളത്തിലേക്കുള്ള രക്ഷാപ്രവർത്തനനടപടികൾക്ക് തുടക്കമിട്ടത്. പലോഡി, ബറേലി, നാഗ്പുർ എന്നിവിടങ്ങളിൽനിന്നുള്ള 26 ഹോലികോപ്റ്ററുകൾ തിരുവനന്തപുരം, കൊച്ചി, സൂലൂർ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി. വ്യോമസേന-ഓപ്പറേഷൻ കരുണ * 16,843 പേരെ രക്ഷപ്പെടുത്തി. 15,670 പേരെ ബോട്ട് മുഖേന, 1173 പേരെ വ്യോമമാർഗം. * ചെങ്ങന്നൂർ, ചാലക്കുടി പ്രദേശങ്ങളിൽനിന്നുമാത്രം രക്ഷിച്ചത് 350 പേരെ. * 248 ടൺ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ളവ വിവിധ പ്രദേശങ്ങളിലേക്കെത്തിച്ചു. * ഉപയോഗിച്ചത് സി-17, സി-130, ഐ.എൽ.-76, എ.എൻ.-32 വിമാനങ്ങൾ. * രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത് 3107 സൈനികർ. * എം.ഐ.-17 ഹെലികോപ്റ്ററുകളും എ.എൽ.എച്ച്., ചേതക് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ. * ദുഷ്കരമായ പ്രവർത്തനം: 1. ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളേജിലെ 13 പെൺകുട്ടികളെ രക്ഷിച്ചത്. 2. നെല്ലിയാമ്പതിയിൽ ഒറ്റപ്പെട്ടുപോയ ഗർഭിണി ഉൾപ്പെടെയുള്ള 24 പേരെ രക്ഷിച്ചത്. 3. തിരുവല്ലയിൽനിന്ന് ഏഴ് രോഗികളെ രക്ഷിച്ചത്. * ദുരിതബാധിതർക്ക് വൈദ്യസഹായവും നൽകി. നാവികസേന-ഓപ്പറേഷൻ മദത് * 92 രക്ഷാസംഘങ്ങൾ. * ദക്ഷിണ നാവിക കമാൻഡിനൊപ്പം വെസ്റ്റേൺ, ഈസ്റ്റേൺ നേവൽ കമാൻഡുകളും. * രക്ഷാദൗത്യത്തിന് ഹെലികോപ്റ്ററുകൾ, മുങ്ങൽ വിദഗ്ധർ, ജെമിനി ബോട്ടുകൾ. * ഐ.എൻ.എസ്. സഞ്ജീവനിയിൽ പ്രവേശിപ്പിച്ചത് 10 പേരെ. രക്ഷപ്പെടുത്തിയ രണ്ടുപേരുടെ പ്രസവവും അവിടെ നടന്നു. * യാത്രാവിമാനങ്ങൾക്കായി നാവിക വിമാനത്താവളം തുറന്നുകൊടുത്തു. കരസേന-ഓപ്പറേഷൻ 'സഹ്യോഗ്' * രക്ഷപ്പെടുത്തിയത് 15,000 പേരെ * രക്ഷാസംഘത്തിലുണ്ടായിരുന്നത് 10 കോളം, 12 എൻജിനീയർ ടാസ്ക്ഫോഴ്സ് എന്നിവയുൾപ്പെടെ 70 സംഘങ്ങൾ. * ദൗത്യം- ഗതാഗത തടസ്സമുണ്ടായ റോഡ് തുറക്കൽ, ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലെ ശുചീകരണം, താത്കാലിക പാലം നിർമിക്കൽ. * 26 താത്കാലിക പാലങ്ങൾ നിർമിച്ചു. 50 റോഡുകൾ ഗതാഗതയോഗ്യമാക്കി. തീരസംരക്ഷണ സേന-ഓപ്പറേഷൻ രാഹത് * രക്ഷിച്ചത് 3521 പേരെ. * 7427 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. * 167 ടൺ ദുരിതാശ്വാസവസ്തുക്കൾ വിതരണം ചെയ്തു. * 8.6 ടൺ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവ വ്യോമമാർഗം എത്തിച്ചു. * 112 മണിക്കൂറാണ് തീരസംരക്ഷണസേനയുടെ ഡോണിയറും ഹെലോയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പറന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2BQOLpY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages