ഡബ്ലിന്‍(അയര്‍ലണ്ട്): ബാലപീഡകരായ ബിഷപ്പുമാരെ സംരക്ഷിച്ചുവെന്ന ആക്ഷേപത്തില്‍ പ്രതികരിക്കാനില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പീഡനത്തിന്റെ പേരില്‍ നടപടി നേരിട്ട മുന്‍ വാഷിംഗ്ടണ്‍ കര്‍ദ്ദിനാള്‍ തിയോഡോര്‍ മക് കാരിക്കിനെ കുറ്റമറിഞ്ഞിട്ടും മാര്‍പാപ്പ സംരക്ഷിച്ചുവെന്നും അതുകൊണ്ടുതന്നെ മാര്‍പാപ്പ രാജിവച്ച് മാതൃകയാകണമെന്നും വത്തിക്കാന്റെ മുന്‍ അമേരിക്കന്‍ പ്രതിനിധിയായ ആര്‍ച്ച്ബിഷപ്പ് കാര്‍ലോ മരിയ വിഗാനോ ആണ് വിമര്‍ശനം ഉന്നയിച്ചത്.
അയര്‍ലണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമിലേക്ക് മടങ്ങവേ വിമാനത്തില്‍ വച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തോട് മാര്‍പാപ്പ പ്രതികരണത്തിന് ഇല്ലെന്ന മറുപടി നല്‍കിയത്. ആര്‍ച്ച്ബിഷപ്പ് വിഗാനോ അയച്ച 11 പേജുള്ള കത്തിനെ കുറിച്ച് ഒരു വാക്ക്‌പോലും പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തെ കുറിച്ച് താന്‍ പ്രതികരിക്കും. നിങ്ങള്‍ എല്ലാം അതിനെ കുറിച്ച് തല്‍പരരാണ്. ആ കത്ത് ശ്രദ്ധാപൂര്‍വ്വം വായിക്കൂ എന്നിട്ട് നിങ്ങളുടേതായ വിലയിരുത്തല്‍ നടത്തൂ. അതിനെ കുറിച്ച് താന്‍ ഒന്നും പറയുന്നില്ല. ആ രേഖകള്‍ തന്നെ എല്ലാം പറയുന്നുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും'' പോപ്പ് പറഞ്ഞു.
ഇക്കാര്യത്തില്‍ ഒരു പരിസമാപ്തി കല്പിക്കാന്‍ പ്രവര്‍ത്തന കഴിവുള്ളവരാണ് നിങ്ങളെന്ന് തനിക്കറിയാമെന്നും വിമാനത്തില്‍ തനിക്കൊപ്പമുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍മാരോട് അദ്ദേഹം പറഞ്ഞു. കുറച്ചുകാലങ്ങള്‍ പിന്നിടുമ്പോള്‍ നിങ്ങള്‍ക്ക് അതിനുള്ള തീര്‍പ്പ് ലഭിക്കും. ഒരുപക്ഷേ, ഞാന്‍ തന്നെ വ്യക്തമാക്കും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരോഹിതരുടെ ലൈംഗിക പീഡനത്തിനെതിരെ അയര്‍ലണ്ട് സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ ശക്തമായ ഭാഷയില്‍ പ്രതികരിച്ചതിനു പിന്നാലെയാണ് മാര്‍പാപ്പയെ പരസ്യമായിവിമര്‍ശിച്ച് ആര്‍ച്ച്ബിഷപ്പ് കാര്‍ലോ മരിയ വിഗാനോ രംഗത്തെത്തിയത്. കര്‍ദ്ദിനാള്‍ മക് കാരിക്കിനെതിരൊയ ആരോപണത്തെ കുറിച്ച് അഞ്ചു വര്‍ഷം മുന്‍പേ മാര്‍പാപ്പയ്ക്ക് അറിവുണ്ടായിരുന്നതാണെന്നും ഇക്കാര്യം 2013 ജൂണ്‍ 23ന് താന്‍ തന്നെ മാര്‍പാപ്പയോട് നേരിട്ട് പറഞ്ഞിരുന്നതാണെന്നുമാണ് ആര്‍ച്ച്ബിഷപ്പ് കാര്‍ലോ മരിയ വിഗാനോയുടെ വിമര്‍ശനം. 'അയാള്‍ ദുഷിച്ച വ്യക്തിയാണെന്ന് മാര്‍പാപ്പയ്ക്ക് അറിയാമായിരുന്നുവെന്നും, അയാളെ സംരക്ഷിക്കുകയായിരുന്നുമാണ് വിഗാനോയുടെ വിമര്‍ശനം.
അതേസമയം, കത്തോലിക്കാസഭയിലെ ചില പാരമ്പര്യവാദികളാണ് ഈ വിമര്‍ശനത്തിന് പിന്നിലെന്നും ആരോപണം ഉയരുന്നുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ മാര്‍പാപ്പ ശക്തമായ നടപടി സ്വീകരിക്കുന്നത് ഇവരെ വിറളിപിടിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മാര്‍പാപ്പയെ അധികാരഭൃഷ്ടനാക്കി തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ആരോപണം ശക്തമാണ്.
from mangalam.com https://ift.tt/2wq0LZC
via IFTTT
No comments:
Post a Comment