ചെട്ടിക്കുളങ്ങര ദേവിക്ഷേത്രത്തിലെ പുറപ്പെടാ മേല്‍ശാന്തിയായി ചെട്ടിക്കുളങ്ങര മേനാമ്പള്ളി ഇടയ്ക്കാട്ടില്ലം പി. കൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഇദ്ദേഹത്തിന് 37 വയസ്സാണ് പ്രായം.
നിലവില്‍ തിരുവല്ല ഗ്രൂപ്പിലെ ഉണ്ടപ്ലാവ് ശ്രമദ് ദ്വാരകാ പുഷ്‌കര ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഇദ്ദേഹം. ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ അടക്കം സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതില്‍ ശബരിമല ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തിലും ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലും മാത്രമാണ് പുറപ്പെടാ മേല്‍ശാന്തിമാരുള്ളത്. മൂന്നാം ക്ലാസ് വിദ്യാത്ഥിനിയായ അഭിരാമിയാണ് നറുക്കെടുത്തത്. വരുന്ന ചിങ്ങമാസം ഒന്നു മുതല്‍ അടുത്ത വര്‍ഷം ചിങ്ങം ഒന്നു വരെയാണ് കാലാവധി.
from mangalam.com https://ift.tt/2Me97ho
via IFTTT
No comments:
Post a Comment