കൂട്ട ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെട്ട യുവതിയെ ചുട്ടുകൊല്ലാന്‍ പ്രതികളുടെ ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

കൂട്ട ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെട്ട യുവതിയെ ചുട്ടുകൊല്ലാന്‍ പ്രതികളുടെ ശ്രമം

പട്‌ന: കൂട്ട ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ദേഷ്യം തീര്‍ക്കാന്‍ യുവതിയെ പ്രതികള്‍ ജീവനോടെ കത്തിച്ചു. തിങ്കളാഴ്ച ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം. മൂന്ന് പ്രതികള്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നും യുവതി രക്ഷപ്പെട്ടു. ഈ ദേഷ്യത്തിന് പ്രതികള്‍ യുവതിയെ ചുട്ട് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

ദേഹമാസകലം പൊള്ളലേറ്റ വിധത്തിലാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചുട്ട് കൊല്ലാന്‍ ശ്രമിക്കുന്നതിന് മുമ്പ് പ്രതികള്‍ യുവതിയെ ശല്യപ്പെടുത്തിയിരുന്നു. ലൈംഗികമായി ആക്രമിക്കാനും ശ്രമിച്ചിരുന്നെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം യുവതിയുടെ ഭര്‍ത്താവ് തമിഴ് നാട്ടില്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് പോയപ്പോഴാണ് സംഭവം ഉണ്ടാകുന്നത്. ഭര്‍ത്താവില്ലെന്ന് മനസിലാക്കിയ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബലാത്സംഗ ശ്രമം എതിര്‍ത്ത് യുവതി വിജയിച്ചു. ഇതില്‍ കുപിതരായ പ്രതികള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

അയല്‍വാസികള്‍ ഉടന്‍തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. പട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ യുവതി.



from mangalam.com https://ift.tt/2LbsUJh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages