ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കാവേരി ആശുപത്രി തിങ്കളാഴ്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറപ്പെടുവിച്ചിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.
കരുനാനിധിയുടെ ആരോഗ്യനില വഷളായെന്ന വാര്‍ത്ത പുറത്ത് വന്നതോടെ നൂറുകണക്കിന് ഡി.എം.കെ പ്രവര്‍ത്തകരാണ് ആശുപത്രിയുടെ പുറത്ത് തടിച്ചു കൂടിയിരിക്കുന്നത്. ഓര്‍മ്മക്കുറവും പ്രായാധിക്യവും അലട്ടുന്ന കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ അദ്ദേഹത്തെ ഇന്നലെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. കരുണാനിധിയുടെ മക്കളായ എം.കെ സ്റ്റാലിന്‍, കനിമൊഴി എന്നിവരും പ്രധാനപ്പെട്ട ഡി.എം.കെ നേതാക്കളും കാവേരി ആശുപത്രിയിലുണ്ട്.
സ്ത്രീകളടക്കം നുറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ദിവസങ്ങളായി ആശുപത്രി പരിസരത്ത് തങ്ങുകയാണ്. പലരും തെരുവുകളില്‍ തന്നെയാണ് ഉറങ്ങുന്നത്. സംഘര്‍ഷാവസ്ഥയുണ്ടായാല്‍ നേരിടുന്നതിന് ആശുപത്രി പരിസരത്ത് മാത്രം അറുനൂറോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ 1200 പോലീസുകാരെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
from mangalam.com https://ift.tt/2AOCvWx
via IFTTT
No comments:
Post a Comment