പ്രളയദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; ​ചെങ്ങന്നൂരില്‍ വരവേറ്റത് കനത്തമഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 28, 2018

പ്രളയദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; ​ചെങ്ങന്നൂരില്‍ വരവേറ്റത് കനത്തമഴ

തിരുവനന്തപുരം: പ്രളയദുരന്തബാധിതരെ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മ്മിച്ചു നല്‍കുന്ന ആയിരം വീടുകളില്‍ 20 എണ്ണം നിര്‍മ്മിക്കാനുള്ള തുക രാഹുല്‍ ഗാന്ധി കൈമാറും. ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെ തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ ചെങ്ങന്നൂരില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

പത്തനംതിട്ടയിലെയും ആലപ്പുഴയിലെയും ദുരിതാശ്വാസ ക്യാമ്പിലും അദ്ദേഹം എത്തും. രാവിലെ പത്തു മണിയോടെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് മൈതാനത്ത് ഇറങ്ങിയ അദ്ദേഹത്തെ വരവേറ്റത് കനത്ത മഴയായിരുന്നു. തുടര്‍ന്ന് കാറിലാണ് ചെങ്ങന്നൂരിലെ ക്യാമ്പില്‍ എത്തിയത്. ക്യാമ്പിലുള്ളവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്. ഇന്നും നാളെയും കേരളത്തിലുണ്ടാവും.

ആലപ്പുഴ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ ​ശേഷം തിരുവനന്തപുരത്ത് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു സ്വീകരണം നല്‍കുന്ന ചടങ്ങിലും പങ്കെടുക്കുന്നുണ്ട്. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മ്മിച്ചു നല്‍കുന്ന ആയിരം വീടുകളില്‍ 20 എണ്ണം നിര്‍മ്മിക്കാനുള്ള തുക രാഹുല്‍ ഗാന്ധിക്ക് ഈ ചടങ്ങില്‍ കൈമാറും. വൈകിട്ട് കൊച്ചിയിലെത്തി ചാലക്കുടി,പറവൂര്‍, ആലുവ പ്രദേശങ്ങളിലെ ക്യാമ്പിലും എത്തുന്നുണ്ട്. രാത്രി കൊച്ചിയില്‍ തങ്ങി നാളെ കോഴിക്കോടേക്ക് തിരിക്കും. വയനാടിലെ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി ഹെലികോപ്ടറില്‍ പോകും.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവരും രാഹുലിനൊപ്പമുണ്ട്.



from mangalam.com https://ift.tt/2BShevk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages