മൂന്നു പെണ്‍കുട്ടികളെ പ്രസവിച്ചു; നാലാമതും ഗര്‍ഭിണിയായതിന് ഭാര്യയെ കൊന്ന് ചാക്കില്‍കെട്ടി ഓടയില്‍ തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 30, 2018

മൂന്നു പെണ്‍കുട്ടികളെ പ്രസവിച്ചു; നാലാമതും ഗര്‍ഭിണിയായതിന് ഭാര്യയെ കൊന്ന് ചാക്കില്‍കെട്ടി ഓടയില്‍ തള്ളി

ഗാസിയാബാദ്: മൂന്നു പെണ്‍മക്കളെ പ്രസവിച്ച ശേഷം നാലാമതും ഗര്‍ഭിണിയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തി ചാക്കില്‍കെട്ടി ഓടയില്‍ തള്ളി. ഇതിനകം മൂന്ന് കുഞ്ഞുപെണ്‍മക്കള്‍ ഉള്ള കുടുംബത്തിലേക്ക് നാലാമത് ഒരു കുട്ടിയെ ഭര്‍ത്താവ് ആഗ്രഹിച്ചിരുന്നില്ല.

ഇക്കഴിഞ്ഞ 25നാണ് ക്രോസിംഗ് റിപ്പബ്ലികിന് സമീപം ഓടയില്‍ 30 വയസ്സുള്ള സഞ്ജനയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ അന്വേഷണത്തിലാണ് ഇവരുടെ ഭര്‍ത്താവ് രാജീവ് പോദ്ദറില്‍ (35) എത്തിയത്. ദണ്ഡെഹരെയില്‍ ഒരു കട നടത്തുകയാണ് ഇയാള്‍. ബിഹാറിലെ ദര്‍ഭാനയില്‍ നിന്നുള്ള ഇവര്‍ കുറച്ചു വര്‍ഷങ്ങളായി ദണ്ഡെഹരെയിലാണ് താമസം.

ഭാര്യ നാലാമതും ഗര്‍ഭിണി ആയതിന്റെ പേരില്‍ രാജീവ് ഇക്കഴിഞ്ഞ 19ന് രാത്രി അവരുമായി വഴക്കിട്ടിരുന്നു. ഗര്‍ഭസ്ഥശിശുവിനെ വേണ്ട എന്നായിരുന്നു അയാളുടെ നിലപാട്. നിലവില്‍ ആറും നാലും മൂന്നും വയസ്സുള്ള പെണ്‍മക്കളാണ് ദമ്പതികള്‍ക്കുള്ളത്. വഴക്കിനിടെ കത്തിയെടുത്ത് ഇയാള്‍ ഭാര്യയെ കുത്തുകയായിരുന്നു. നാലു തവണ കുത്തേറ്റ യുവതി ഉടന്‍ മരണമടഞ്ഞു.

രാത്രിതന്നെ ഭാര്യയുടെ മൃതദേഹം ചാക്കില്‍കെട്ടി ബൈക്കില്‍ കയറ്റി ക്രോസിംഗ് റിപ്പബ്ലിക്കിലെ അഴുക്കുചാലില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന പാതിയും നല്‍കി. എന്നാല്‍ കൊലപാതകമാണെന്ന് കാണിച്ച് ഭാര്യയുടെ ബന്ധുക്കളും പരാതിയുമായി എത്തി. സംശയം രാജീവിനു നേരെ നീണ്ടതോടെ പോലീസിന്റെ ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മൃതദേഹം കടത്തിയ ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.



from mangalam.com https://ift.tt/2wtpMUk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages