ജക്കാർത്ത: വനിതാ ടെന്നിസിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ ഉറപ്പായി. സിംഗിൾസിൽ ഇന്ത്യയുടെ യുവതാരം അങ്കിത റെയ്ന സെമിഫൈനലിൽ പ്രവേശിച്ചു. സെമിയിൽ തോറ്റാലും അങ്കിതയ്ക്ക് വെങ്കലം ലഭിക്കും. ക്വാർട്ടർഫൈനലിൽ ഹോങ് കോങ്ങിന്റെ യൂഡിസ് വോങ് ചോങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് അങ്കിത തോൽപിച്ചത്. സ്കോർ: 2-0. സെമിയിൽ ചൈനയുടെ ഷാങ് ഷ്യുയിയാണ് അങ്കിതയുടെ എതിരാളി. ചൈനീസ് തായ്പെയിയുടെ ലിയാങ് എൻ ഷ്വോയും വാങ് ക്വിയാങ്ങും തമ്മിലാണ് രണ്ടാം സെമി. Content Highlights:Asian Games Ankita Raina Womens Tennins Medal
from mathrubhumi.latestnews.rssfeed https://ift.tt/2BHWO8y
via
IFTTT
No comments:
Post a Comment